പശ്ചിമേഷ്യയിൽ കാണുന്നത് അമെരിക്കയുടെ നയ പരാജയം; ഇസ്രയേൽ-ഹമാസ് യുദ്ധത്തിൽ ആദ്യ പ്രതികരണവുമായി റഷ്യ

ഇസ്രയേൽ-ഹമാസ് യുദ്ധത്തിൽ ആദ്യ പ്രതികരണവുമായി റഷ്യ. പശ്ചിമേഷ്യയിൽ കാണുന്നത് അമെരിക്കയുടെ നയ പരാജയമാണെന്നായിരുന്നു റഷ്യയുടെ പ്രതികരണം. ഇരു വിഭാഗങ്ങളേയും പരിഗണിക്കുന്നതിൽ വീഴ്ച പറ്റിയെന്നും റഷ്യൻ പ്രസിഡന്‍റ് വ്ളാട്മിർ പുടിൻ പറഞ്ഞു. ഇസ്രയേൽ ഹമാസ് യുദ്ധത്തിൽ ആദ്യമായാണ് പുടിൻ പ്രതികരിക്കുന്നത്.

അതിനിടെ, ഇസ്രയേൽ-ഹമാസ് സംഘ‍ർത്തിൽ ഇസ്രയേലിനൊപ്പമാണ് ഇന്ത്യയെന്ന് ആവർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി രം​ഗത്തെത്തി. എല്ലാ തരം തീവ്രവാദത്തെയും ഇന്ത്യ ശക്തമായി അപലപിക്കുകയാണെന്നും നരേന്ദ്രമോദി ട്വിറ്ററില്‍ കുറിച്ചു. ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവുമായി ഫോണില്‍ സംസാരിച്ചെന്നും നിലവിലെ സ്ഥിതി അദ്ദേഹം അറിയിച്ചെന്നും നരേന്ദ്രമോദി കൂട്ടിച്ചേര്‍ത്തു.

Comments are closed.