മുസ്ലീം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാമിന്റെ പരാമർശങ്ങളിൽ അതൃപ്തി പരസ്യമാക്കി സമസ്ത. സലാമിന്റെ വിവാദ പരാമർശങ്ങളിൽ സാദിഖലി തങ്ങളെ നേരിൽ കണ്ട് പ്രതിഷേധം അറിയിക്കാനൊരുങ്ങുകയാണ് സമസ്ത. ഇതിനായി മുശാവറയിൽ 4 പേരെ ചുമതലപ്പെടുത്തിയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾക്കെതിരേ സലാം നടത്തിയ പരാമർശം വിവാദമായിരിക്കെ ഇന്ന് മുശാവറ യോഗം കോഴിക്കോട് ചേർന്നിരുന്നു. എന്നാൽ ഈ വിഷയത്തിൽ സമസ്ത പ്രതികരിച്ചിരുന്നില്ല. എന്നാൽ ഇതിൽ പ്രതിഷേധമുണ്ടെന്നാണ് പുതിയ റിപ്പോർട്ട്.
അതേ സമയം പിഎം എ സലാം ഇന്നും കടുത്ത പരാമർശങ്ങളുമായി രംഗത്തെത്തിയിരുന്നു. സമസ്ത അധ്യക്ഷനെ മറയാക്കി ചിലർ രാഷ്ട്രീയക്കളി നടത്തുന്നു എന്ന് സലാം ആരോപിച്ചിരുന്നു.
Comments are closed.