ശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാല്‍ സംസ്ഥാനത്തെ നാല് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ചൊവ്വാഴ്ച യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളിലാണു യെലോ അലര്‍ട്ടുള്ളത്.
തെക്ക് കിഴക്കന്‍ അറബിക്കടലിനും കേരള ലക്ഷദ്വീപിനും മുകളിലായി ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നുണ്ട്. അടുത്ത 48 മണിക്കൂറിനുള്ളില്‍ ചക്രവാതച്ചുഴി തെക്ക് കിഴക്കന്‍ അറബിക്കടലിനും മധ്യ കിഴക്കന്‍ അറബിക്കടലിനും മുകളിലായി ന്യൂനമര്‍ദമായി ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ടെന്നാണു പ്രവചനം.
ശനിയാഴ്ചയോടെ വീണ്ടും ശക്തി പ്രാപിച്ചു മധ്യ അറബിക്കടലില്‍ തീവ്ര ന്യൂനമര്‍ദമായി മാറാന്‍ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് പറയുന്നു.
കേരളത്തില്‍ അടുത്ത 5 ദിവസവും മഴ തുടരാനാണ് സാധ്യത. കേരള, ലക്ഷദ്വീപ് തീരത്ത് മത്സ്യബന്ധനത്തിന് പോകരുതെന്നു മുന്നറിയിപ്പുണ്ട്. കര്‍ണാടക തീരത്ത് തടസമില്ല
Comments are closed.