ലോകകപ്പ് ക്രിക്കറ്റില്‍ നെതര്‍ലന്‍ഡ്സിനെതിരേ ഓസ്ട്രേലിയയ്ക്ക് പടുകൂറ്റന്‍ വിജയം. ലോകകപ്പിലെ വേഗമേറിയ സെഞ്ചുറി നേടിയ ഗ്ലെന്‍ മാക്സ് വെല്ലിന്റെയും ഈ ലോകകപ്പില്‍ തുടര്‍ച്ചയായ രണ്ടാം സെഞ്ചുറി നേടിയ ഡേവിഡ് വാര്‍ണറുടെയും വെടിക്കെട്ട് ബാറ്റിങ്ങില്‍ 309 റണ്‍സിനാണ് ഓസീസ് വിജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 50 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 399 റണ്‍സ് നേടിയപ്പോള്‍ നെതര്‍ലന്‍ഡ്സ് 21 ഓവറില്‍ 90 റണ്‍സിന് എല്ലാവരും പുറത്തായി.
മാക്സ് വെല്‍ കേവലം 44 പന്തില്‍ ഒമ്പത് ബൗണ്ടറികളുടെയും എട്ട് സിക്സറുകളുടെയും പിന്‍ബലത്തില്‍ 106 റണ്‍സെടുത്തപ്പോള്‍ വാര്‍ണര്‍ 93 പന്തില്‍ 11 ബൗണ്ടറികളും മൂന്നു സിക്സുമടക്കം 104 റണ്‍സ് നേടി. മാര്‍നസ് ലാബുഷെയ്ന് 47 പന്തില്‍ 62 റണ്‍സുമെടുത്തു.
മൂന്നോവറില്‍ കേവലം എട്ട് റണ്‍സ് മാത്രം വഴങ്ങി നെതര്‍ലന്‍ഡ്സിന്റെ നാല് വിക്കറ്റ് നേടിയ ആദം സാംപയുടെ പ്രകടനമാണ് ഓസീസിന്റെ ജയം അനായാസമാക്കിയത്. ടോസ് നേടിയ ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. മിച്ചല്‍ മാര്‍ഷ് (9) പെട്ടെന്നു മടങ്ങിയെങ്കിലും, ഡേവിഡ് വാര്‍നറുടെ സെഞ്ചുറി ഓസീസിനു മികച്ച അടിത്തറ നല്കി. 93 പന്തില്‍ 104 റണ്‍സാണ് വാര്‍നര്‍ നേടിയത്. 68 പന്തില്‍ 71 റണ്‍സുമായി സ്റ്റീവന്‍ സ്മിത്തും 47 പന്തില്‍ 62 റണ്‍സെടുത്ത മാര്‍നസ് ലബുഷെയ്നും മികച്ച പിന്തുണയും നല്കി.
എന്നാല്‍, അതിനു ശേഷമെത്തിയ മാക്സ്വെല്ലിന്റെ അവിശ്വസനീയ ഹിറ്റിങ്ങാണ് വലിയ സ്കോറിനെ വമ്പന്‍ സ്കോറാക്കി മാറ്റിയത്. ഒമ്പതു ഫോറും എട്ട് സിക്സും ഉള്‍പ്പെട്ടതായിരുന്നു മാക്സിയുടെ ഇന്നിങ്സ്. പത്തോവറില്‍ 115 റണ്‍സ് വഴങ്ങിയ ഡച്ച് ബൗളര്‍ ബാസ് ഡെ ലീഡ് റണ്‍ വഴങ്ങുന്ന കാര്യത്തില്‍ ആഗ്രഹിക്കാത്ത റെക്കോഡും സ്വന്തമാക്കി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ നെതര്‍ലന്‍ഡ്സ് തുടങ്ങിയത് കൂറ്റന്‍ അടികളിലൂടെയായിരുന്നു. പ്രത്യേകിച്ചും ഇന്ത്യന്‍ വംശജനായ വിക്രംജിത്ത് സിങ്. എന്നാല്‍, എല്ലാം തകിടം മറിഞ്ഞത് വേഗത്തിലായിരുന്നു. നെതര്‍ലന്‍ഡ്സിന്റെ വീഴ്ചയ്ക്ക് തുടക്കമിട്ടത് മിച്ചല്‍ സ്റ്റാര്‍ക്കായിരുന്നു.
അഞ്ചാം ഓവറിലാണ് ഓപ്പണര്‍ മാക്സ് ഒ ഡവൂഡ് പുറത്താകുന്നത്. ആദ്യ രണ്ട് പന്തുകളില്‍ റണ്‍സൊന്നും നേടാതിരുന്ന ഡവൂഡ് പിന്നീടുള്ള രണ്ട് പന്തുകളിലും എല്‍ബിഡബ്ല്യു അപ്പീലുകളെ അതിജീവിച്ചു. എന്നാല്‍, ആ ഓവറിലെ അഞ്ചാം പന്തില്‍ വൂഡിനെ ബൗള്‍ഡാക്കി ഓസ്ട്രേലിയയ്ക്ക് സ്റ്റാര്‍ക്ക് ബ്രേക്ത്രൂ സമ്മാനിച്ചു. തൊട്ടടുത്ത ഓവറില്‍ സിങ്ങിനെ റണ്ണൗട്ടാക്കി മാക്സ് വെല്‍ നെതര്‍ലന്‍ഡ്സിനെ വീണ്ടും ഞെട്ടിച്ചു. ഫോമിലുണ്ടായിരുന്ന വിക്രംജിത്തിനെ റണ്ണൗട്ടാക്കി മാക്സ് വെല്ലാണ് നെതര്‍ലന്‍ഡ്സിനെ മറ്റൊരു വീഴ്ചയിലേക്ക് തള്ളിയിട്ടത്.
ന്നീട് തിരിച്ചുവരാനുള്ള ഒരു സാധ്യതയും നല്‍കാതെ ഓസീസ് ബൗളര്‍മാര്‍ നെതര്‍ലന്‍ഡ്സിനെ വീഴ്ത്തി. കോളിന് ആക്കര്മാന് (10), സിബ്രാന്‍ഡ് എന്ഗല്ബ്രച്റ്റ് (11), തേജ നിദമനുരു (14) എന്നിവരും പുറത്തായി. ഓസീസിനായി മിച്ചല്‍ മാര്‍ഷ് രണ്ടും മിച്ചല്‍ സ്റ്റാര്‍ക്ക്, ഹെയ്സല്‍വുഡ്, പാറ്റ് കമിന്‍സ് എന്നിവര്‍ ഓരോ വിക്കറ്റും നേടി.
Comments are closed.