ഇന്ത്യൻ നാഷണൽ കോൺഗ്രസിന് ഇന്ന് 139 വയസ്സ്; ഒരുകാലത്ത് രാജ്യത്ത് പടർന്ന് പന്തലിച്ച പാർട്ടി, ഇന്ന് അടിത്തറ വീണ്ടെടുക്കാനുള്ള കഠിന ശ്രമത്തിൽ
ഏറ്റവും കൂടുതൽ കാലം നയിച്ച വ്യക്തി. സംഘടനാപരമായും, പാർലമെന്ററി രംഗത്തും 90കൾക്ക് ശേഷം കോൺഗ്രസിന് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ തിരിച്ചടികൾ നേരിട്ട് തുടങ്ങി. എന്നാൽ ഇടയ്ക്ക് ചില ഇടവേളകൾ ഒഴിച്ച് നിർത്തിയാൽ 2014 വരെ മുന്നണി സംവിധാനത്തിൽ കോൺഗ്രസ് ഇന്ത്യയെ നയിച്ചു. പക്ഷേ, ഒന്നും രണ്ടും യുപിഎ സർക്കാർ കാലത്തെ അഴിമതി കഥകൾ വലിയ തിരിച്ചടിക്ക് വഴിയൊരുക്കി. ഇപ്പോൾ കോൺഗ്രസിന്റെ പുതുതലമുറ മുഖമായ രാഹുൽ ഗാന്ധി ഇന്ത്യയിൽ ഉടനീളം സഞ്ചരിച്ച് നഷ്ടപ്രതാപം തിരികെ പിടിക്കാനുള്ള ശ്രമത്തിലാണ്.
ഒരുകാലത്ത് രാജ്യത്ത് പടർന്ന് പന്തലിച്ച പാർട്ടി ഇന്ന് അടിത്തറ വീണ്ടെടുക്കാനുള്ള കഠിന പ്രയത്‌നത്തിലാണ്. 2024 ലെ പരീക്ഷണം കൂടി വിജയിച്ചില്ലെങ്കിൽ സംഘടനയ്ക്കുണ്ടാകുന്ന ആഘാതം ചെറുതാകില്ല.
Comments are closed.