സംസ്ഥാനത്ത് ഇന്ന് റെക്കോര്‍ഡ് സ്വര്‍ണവില; വിപണിയില്‍ പവന് 47,120 രൂപ

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുതിപ്പ് തുടരുന്നു. ഇന്ന് ഗ്രാമിന് 40 രൂപയും പവന് 320 രൂപയും ഉയര്‍ന്നു.

ഒരു പവൻ സ്വര്‍ണത്തിന്റെ വില 47,120 രൂപയാണ്. ഗ്രാമിന് 5,890 രൂപയുമാണ്. ഇതോടെ സ്വര്‍ണവില ഇന്ന് പുതിയ റെക്കോര്‍ഡിട്ടിരിക്കുകയാണ്.

 

ഇന്നത്തേതുകൂടി കൂട്ടി സംസ്ഥാനത്ത് ഇത് 14-ാം തവണയാണ് ഈ വര്‍ഷം സ്വര്‍ണവില റെക്കോര്‍ഡിലെത്തുന്നത്. ജനുവരി 24നാണ് ഈ വര്‍ഷം ആദ്യമായി സ്വര്‍ണവില റെക്കോര്‍ഡിട്ടത്. ഡിസംബര്‍ 4നാണ് ഇതിന് മുൻപ് സ്വര്‍ണ്ണവില റെക്കോര്‍ഡിലെത്തിയത്.

 

കഴിഞ്ഞദിവസം ഗ്രാമിന് 10 രൂപയും പവന് 80 രൂപയും കൂടിയിരുന്നു. വിപണിയില്‍ ഒരു പവൻ സ്വര്‍ണത്തിന്റെ വില 46,800 രൂപയായിരുന്നു. ഒരു ഗ്രാം സ്വര്‍ണത്തിന് 5,850 രൂപയുമായിരുന്നു വില.

 

വെള്ളിയുടെ വിലയിലും വര്‍ദ്ധനവ് രേഖപ്പെടുത്തി. ഇന്ന് ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 81 രൂപയാണ്. ഒരു പവൻ വെള്ളിയുടെ വില 648 രൂപയാണ്.

Comments are closed.