പുതുവത്സരം ആഘോഷിക്കാൻ വണ്ടിയുമെടുത്തിറങ്ങുന്നവര്‍ ഗതാഗത നിയമങ്ങള്‍ പാലിക്കാൻ ശ്രദ്ധിക്കുക. അല്ലെങ്കില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ പിടിവീഴും.
പുതുവത്സര രാത്രിയിലടക്കം പരിശോധന കര്‍ശനമാക്കാൻ ആര്‍ടിഒ സി.വി.എം.ഷരീഫ് ജില്ലയിലെ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.
ഡിസംബര്‍ 30നും 31നും ജില്ലയിലെ ദേശീയ,സംസ്ഥാന,ഗ്രാമീണ പാതകളിലും പ്രധാന നഗരങ്ങളിലും മോട്ടോര്‍ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗവും വിവിധ ആര്‍ടി ഓഫിസുകളിലെ ഉദ്യോഗസ്ഥരും ചേര്‍ന്ന് രാത്രികാല പരിശോധന ശക്തമാക്കും.
മദ്യപിച്ചോ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചോ വണ്ടിയോടിക്കല്‍, അമിതവേഗം, രണ്ടിലധികമാളുകളെ കയറ്റിയുള്ള ഇരുചക്രവാഹന യാത്ര, സിഗ്നല്‍ ലംഘനം എന്നിവയ്ക്ക് പിഴ ചുമത്തുന്നതിനു പുറമേ ലൈസൻസും റദ്ദാക്കും. രൂപമാറ്റം നടത്തിയ വാഹനങ്ങള്‍, അമിത ശബ്ദം പുറപ്പെടുവിക്കുന്ന രീതിയിലുള്ള സൈലൻസര്‍ ഘടിപ്പിച്ച വാഹനങ്ങള്‍ എന്നിവയുടെ റജിസ്ട്രേഷൻ റദ്ദാക്കും. മറ്റുള്ളവരുടെ ഡ്രൈവിങ്ങിനെ ബാധിക്കുന്ന രീതിയില്‍ വര്‍ണ ലൈറ്റുകള്‍ ഉപയോഗിക്കുന്നവര്‍ക്കെതിരെയും ഗതാഗത തടസ്സമുണ്ടാക്കുന്നവര്‍ക്കെതിരെയും കര്‍ശന നടപടിയുണ്ടാകും.
‘അപകടരഹിത മലപ്പുറം’ ലക്ഷ്യം:
പുതുവര്‍ഷത്തില്‍ ‘അപകടരഹിത മലപ്പുറം’ യാഥാര്‍ഥ്യമാക്കാൻ എല്ലാവരും പ്രതിജ്ഞയെടുക്കണം. റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട നിയമാനുശാസനകള്‍ ജീവിതത്തിന്റെ ഭാഗമാക്കിയാലേ അതു നേടാനാകൂ. മക്കളും മറ്റുള്ളവരും അപകടത്തില്‍പെടാതിരിക്കാൻ കുട്ടികള്‍ക്ക് വാഹനം കൊടുക്കാതിരിക്കാൻ രക്ഷിതാക്കള്‍ ജാഗ്രത പുലര്‍ത്തണം.
Comments are closed.