ഇ. എം.ഇ. എ സ്കൂളിൽ സ്പീക്ക് അപ്പ്’ ഇംഗ്ലീഷ് പരിശീലനം ആരംഭിച്ചു.

കൊണ്ടോട്ടി :ഇ. എം.ഇ. എ ഹയർ സെക്കന്ററി സ്കൂളിൽ

വിജയഭേരി- വിജയ സ്പർശം’ 2023- 24 പദ്ധതിയുടെ നേതൃത്വത്തിൽ

സ്പീക്ക് അപ്പ്’ ഇംഗ്ലീഷ് പരിശീലനം ആരംഭിച്ചു.

 

പരിപാടിയുടെ ഉദ്ഘാടനം സ്‌കൂൾ ഓഡിറ്റോറിയത്തിൽ ഹെഡ്മാസ്റ്റർ പി. ടി ഇസ്മായിൽ മാസ്റ്റർ ബി

നിർവഹിച്ചു.വിജയസ്പർശം കോർഡിനേറ്റർ കെ.എം ഇസ്മായിൽ അധ്യക്ഷനായി.

 

പരിശീലന ക്ലാസിനു ഒളവട്ടൂർ ഡി.എൽ.എഡ്​ ഇംഗ്ലിഷ് ഡിപ്പാർട്ട്‌മെന്റ്

ഹെഡ് അനില .എം നേതൃത്വം നൽകി.

 

 

വിദ്യാർഥികളിൽ ഇംഗ്ലീഷ് ഭാഷ സ്ഫുടമായി സംസാരിക്കാൻ വ്യത്യസ്തമായ പരിശീലന പരിപാടികൾ ഇതിനോടനുബന്ധിച്ച് നടക്കും.

വിദ്യാലയത്തിലെ അധ്യയന സമയം നഷ്ടപ്പെടുത്താത്ത രീതിയിലാണ് പരിശീലന പരിപാടികൾ ക്രമീകരിച്ചിട്ടുള്ളത്. ഹലോ ഇംഗ്ലീഷ് എല്ലാ ദിവസവും ഒരു മണിക്കൂർ ഓണ്ലൈൻ

സംഗമങ്ങളും നടക്കും.

ആറ് ഗ്രൂപ്പുകളായി തിരിച്ചാണ് സംഗമങ്ങൾ നടക്കുക. ഓരോ ആഴ്ചയിലും ഒഴിവു ദിവസങ്ങളിൽ ഇംഗ്ലീഷ് ഭാഷാ വിദഗ്ധരുടെ മേൽനോട്ടത്തിൽ നേരിട്ടുള്ള സംഗമങ്ങളും ഉണ്ടാകും. ഇ. എം.ഇ. എ കോളേജ്

ഇംഗ്ലീഷ് സെന്ററിന്റെയും നേതൃത്വത്തിൽ റസിഡൻഷ്യൽ പരിശീലനങ്ങളും ഇവർക്കായി ഒരുക്കുന്നുണ്ട്.

ഇംഗ്ലീഷ് ഭാഷ പഠനതന്ത്രങ്ങളും രീതിശാസ്ത്രങ്ങളും ഉദ്ഘാടന ക്ലാസിൽ പരിചയപ്പെടുത്തി.

ഷുഹൈബ സി ,അനസ് എം ,സ്റ്റുഡന്റ്‌സ് കോർഡിനേറ്റർ അക്ഷയ്. പി ,അനാമിക .കെ എന്നിവർ പ്രസംഗിച്ചു.

Comments are closed.