കൊണ്ടോട്ടി: ബുഖാരി സ്ഥാപനങ്ങളുടെ 35-ാം വാർഷിക സനദ്‌ദാന സമ്മേളനത്തിന്റെ ഭാഗമായി ‘അൽ മദദ്’ സിയാറത്ത് സംഘടിപ്പിച്ചു. അഹ്‌ലുസ്സുന്നയുടെ ആദർശ പ്രചാരണ രംഗത്ത് സജീവമായി നിലകൊണ്ട് മൺമറഞ്ഞവരെയാണ് വിവിധ കേന്ദ്രങ്ങളിലായി സിയാറത്ത് ചെയ്തത്. സമ്മേളന വിജയവും ആത്മീയ ഉണർവും ലക്ഷ്യം വെച്ചാണ് സിയാറത്ത് സംഘടിപ്പിച്ചത്.
മമ്പുറം തങ്ങൾ, കുണ്ടൂർ ഉസ്താദ്, തലപ്പാറ തങ്ങൾ, ചാപ്പനങ്ങാടി ബാപ്പു ഉസ്താദ്, കണ്ണിയത്ത് ഉസ്താദ്, കൊന്നാര് തങ്ങൾ, നെല്ലിക്കുത്ത് ഉസ്താദ്, സി. എ ഉസ്താദ്, തരുവറ ഉസ്താദ്, പി. എം. കെ ഫൈസി, നെടിയിരുപ്പ് മൂസ ഹാജി, കുഞ്ഞാൻ ഹാജി, ബിച്ചാപ്പു ഹാജി തുടങ്ങിയ മഹത്തുക്കളെയാണ് സിയാറത്ത് ചെയ്തത്. ഇന്നലെ ഉച്ചക്ക് മമ്പുറം, ഒന്നാം മൈൽ, നെല്ലിക്കുത്ത് എന്നീ കേന്ദ്രങ്ങളിൽ നിന്ന് ആരംഭിച്ച സിയാറത്ത് യഥാക്രമം മലപ്പുറം, വാഴക്കാട്, കോടങ്ങാട് എന്നിവിടങ്ങളിൽ സമാപിച്ചു.
സിയാറത്തുകൾക്ക് അബൂ ഹനീഫൽ ഫൈസി തെന്നല, മിഖ്ദാദ് ബാഖവി ചുങ്കത്തറ, അബ്ദുൽ മലിക് അഹ്‌സനി, അബ്ദുൽ അസീസ് സഖാഫി മൂത്തേടം, അബ്ദുല്ല ബുഖാരി നേതൃത്വം നൽകി. വെള്ളിയാഴ്ച ആരംഭിക്കുന്ന ബുഖാരി 35-ാം വാർഷിക സനദ് ദാന സമ്മേളനം ഞായറാഴ്ച സമാപിക്കും. മത സാമൂഹിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ സംബന്ധിക്കും.
Comments are closed.