കെ എസ്‌ ആര്‍ ടി സിയില്‍ വമ്ബൻ പരിഷ്‌കാരത്തിന് ഗതാഗത മന്ത്രിയുടെ പദ്ധതി; സംതൃപ്‌തി രേഖപ്പെടുത്തി തൊഴിലാളികള്‍

തിരുവനന്തപുരം: കെഎസ്‌ആര്‍ടിസി ഇനി ഇലക്‌ട്രിക് ബസുകള്‍ വാങ്ങില്ലെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍. ജീവനക്കാര്‍ക്ക് ശമ്ബളം കൃത്യമായി കൊടുക്കാൻ പദ്ധതി തയ്യാറാക്കുന്നുണ്ടെന്നും പദ്ധതി പ്രാവര്‍ത്തികമായാല്‍ മൂന്ന് മാസത്തിനകം ശമ്ബള പ്രതിസന്ധി പരിഹരിക്കാൻ കഴിയുമെന്നും മന്ത്രി പറ‍ഞ്ഞു.

മന്ത്രിയുമായി ചര്‍ച്ചക്കെത്തിയ തൊഴിലാളി യൂണിയനുകളും പരിഷ്കാരങ്ങളെ പിന്തുണച്ചു.

 

കെഎസ്‌ആര്‍ടിസിയെ രക്ഷിക്കാൻ ചിലവ് കുറക്കുകയല്ലാതെ മറ്റ് വഴികളില്ലെന്ന് വ്യക്തമാക്കിയാണ് മന്ത്രി പരിഷ്കാരങ്ങള്‍ പ്രഖ്യാപിച്ചത്. കെഎസ്‌ആര്‍ടിസിക്ക് വലിയ ബാധ്യതയായ ഇലക്‌ട്രിക് ബസുകള്‍ ഇനി വാങ്ങില്ല. ഒരു ഇലക്‌ട്രിക് ബസ് വാങ്ങുന്ന തുകക്ക് നാല് ബസ് വാങ്ങാനാകും. ഇലക്‌ട്രിക് ബസ് ദീര്‍ഘദൂര സര്‍വീസുകള്‍ക്ക് ഉപയോഗിക്കാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം ശമ്ബളം കൃത്യമായി കൊടുക്കാൻ പദ്ധതിയുണ്ടെന്നും മുഖ്യമന്ത്രിമായി ചര്‍ച്ച ചെയ്തെന്നുംഗണേഷ്കുമാര്‍ പറഞ്ഞു.

 

മന്ത്രിയുമായുള്ള ദീര്‍ഘനേരം നടത്തിയ ചര്‍ച്ചയില്‍ തൊഴിലാളി സംഘടനകളും സംതൃപ്തി രേഖപ്പെടുത്തി. കെഎസ്‌ആര്‍ടിസി പൂര്‍ണമായി സോഫ്റ്റ് വെയര്‍ സംവിധാനത്തിലേക്ക് മാറ്റുമെന്നും റെയില്‍വേയിലേത് പോലെ ബസുകളുടെ റൂട്ടും സമയവും മനസിലാക്കാൻ വേര്‍ ഇസ് മൈ കെഎസ്‌ആര്‍ടിസി ആപ്പ് തുടങ്ങുമെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. ആംബുലൻസുകള്‍ക്ക് താരിഫ് ഏര്‍പ്പെടുത്തുമെന്നും ലൈസൻസില്ലാതെ ഓടുന്ന ആബുലൻസുകള്‍ക്ക് പിടിവീഴുമെന്നും മന്ത്രി പറഞ്ഞു.

 

Comments are closed.