മലപ്പുറം: 11 മാസം പ്രായമുള്ള കുഞ്ഞിനെ അമ്മയും കാമുകനും ചേർന്ന് കൊലപ്പെടുത്തി. മലപ്പുറം തിരൂരിലാണ് സംഭവം. തമിഴ്‌നാട് സ്വദേശികളായ പ്രതികളെ പൊലീസ് കസ്റ്റഡിയിലെടുത്തു.
മൂന്ന് മാസം മുമ്ബാണ് കൊലപാതകം നടത്തിയതെന്നാണ് പൊലീസിന്റെ നിഗമനം. ഭർത്താവിനെ ഉപേക്ഷിച്ച യുവതി മൂന്ന് മാസം മുമ്ബാണ് തിരൂരിലെത്തിയത്.
കഴിഞ്ഞ ദിവസം ബന്ധുക്കളിലൊരാള്‍ യുവതിയെ കണ്ടതോടെയാണ് സംഭവം പുറത്തായത്. കുട്ടിയെ യുവതിക്കൊപ്പം കാണാത്തതിനാല്‍ ബന്ധു പൊലീസില്‍ വിവരം അറിയിച്ചു. തുടർന്ന് ഇരുവരെയും പൊലീസ് വിളിച്ചുവരുത്തി ചോദ്യംചെയ്തു. കുഞ്ഞിന്റെ കൊലപാതകത്തില്‍ കാമുകന്റെ മാതാവിനും പിതാവിനും പങ്കുണ്ടെന്ന് പൊലീസ് സംശയിക്കുന്നു. ഇവരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Comments are closed.