മലപ്പുറം ജില്ലയില്‍ റോഡ് നവീകരണത്തിന് 32.1 കോടി രൂപ അനുവദിച്ചു

മലപ്പുറം ജില്ലയില്‍ വിവിധ റോഡുകളുടെ നവീകരണത്തിനായി 32.1 കോടി രൂപ അനുവദിച്ചതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു.

പൊതുമരാമത്ത് വകുപ്പിന്റെ ഫണ്ടില്‍ നിന്നാണ് തുക അനുവദിച്ചത്.താനൂർ മണ്ഡലത്തില്‍ തിരൂർ – പൊന്മുണ്ടം ബൈപ്പാസ് റോഡ് (2 കോടി), താനൂർ – പൂരപ്പുഴ – ടിപ്പുസുല്‍ത്താൻ റോഡ് (1.5 കോടി) , തവനൂർ മണ്ഡലത്തില്‍ നടക്കാവ് – അരിപ്പറമ്ബ് റോഡ് (3.6 കോടി), മങ്കട നിയോജകമണ്ഡലത്തില്‍ വളാഞ്ചേരി- വണ്ടൂർ – വടപുറം റോഡ് ( Ch.10/900 മുതല്‍ 14/955 വരെ 5 കോടി), വളാഞ്ചേരി- അങ്ങാടിപ്പുറം – വണ്ടൂർ- വടപുറം റോഡ് ( കി.മീറ്റർ 6/395 മുതല്‍ 10/900 വരെ 7 കോടി ) കൊണ്ടോട്ടി മണ്ഡലത്തിലെ വടക്കേപറമ്ബ് – പോത്തുവെട്ടിപ്പാറ- മുണ്ടക്കുളം റോഡ് (5 കോടി), മഞ്ചേരി മണ്ഡലത്തിലെ മുള്ള്യാകുറുശ്ശി – പാണ്ടിക്കാട് റോഡ് (5 കോടി), നിലമ്ബൂർ നിയോജകമണ്ഡലത്തിലെ പൂക്കോട്ടുംപാടം- ചെട്ടിപ്പാടം -ടികെ കോളനി റോഡില്‍ പൂക്കോട്ടുംപാടം മുതല്‍ പെരിയങ്ങാട് വരെ ( 3 കോടി രൂപ) എന്നീ റോഡുകളുടെ നവീകരണത്തിനാണ് തുക അനുവദിച്ചത്.

Comments are closed.