കൊണ്ടോട്ടി:രാവുംപകലും പ്രാർത്ഥന
നിറഞ്ഞ അന്തരീക്ഷത്തിൽ കരിപ്പൂർ ഹജ്ജ് ക്യാമ്പിൽനിന്ന് വനിതാ തീർത്ഥാടകർ മാത്രം അടങ്ങിയ രണ്ടാമത്തെ സംഘം പുണ്യഭൂമിയിലേക്കുt പുറപ്പെട്ടു. വെള്ളിയാഴ്ച മൂന്ന് വിമാനങ്ങൾ കരിപ്പൂരിൽനിന്ന് ജിദ്ദയിലേക്കു പോയി. ഇതോടെ 12 വിമാനങ്ങളിലായി 1992 തീർത്ഥാടകർ ജിദ്ദയിലെത്തി.
വെള്ളിയാഴ്ചയിലെ മൂന്ന് വിമാനങ്ങളിലും വിത്തൗട്ട് മെഹ്റം വിഭാഗത്തിൽപ്പെട്ട വനിതാതീർത്ഥാടകരാണ് യാത്രയായത്.
കേന്ദ്ര ഹജ്ജ് കമ്മിറ്റി അധ്യക്ഷൻ എ.പി. അബ്ദുള്ളക്കുട്ടി ഹജ്ജ് ക്യാമ്പ് സന്ദർശിച്ച് യാത്രാമംഗളങ്ങൾ നേർന്നു.
ക്യാമ്പ് നടത്തിപ്പുമായി ബന്ധപ്പെട്ട് പ്രവർത്തകരുമായി ചർച്ച നടത്തി. തീർത്ഥാടകസംഘത്തിൻ്റെ പ്രാർത്ഥനയ്ക്കും യാത്രയയപ്പിനും ഉമർ ഫൈസി മുക്കം നേതൃത്വംനൽകി. ശനിയാഴ്ച വിത്തൗട്ട് മെഹ്റം വിഭാഗത്തിലുള്ള തീർത്ഥാടകരുമായി മൂന്ന് വിമാനങ്ങൾ പുറപ്പെടും.
Comments are closed.