വിദ്യാർത്ഥികൾക്ക് നിലവിലെ പ്രൈവറ്റ് ബസ് പാസ് ജൂൺ 30 വരെ ഉപയോഗിക്കാം.

നിലവിലുള്ള പാസ്സ് ഉപയോഗിച്ച് വിദ്യാർത്ഥികൾക്ക് ജൂൺ 30 വരെ പ്രൈവറ്റ് ബസുകളിൽ ഈ അധ്യയന വർഷം യാത്ര ചെയ്യാം.

 

ഗവൺമെൻ്റ്, എയ്ഡഡ് സ്ഥാപനങ്ങളിലെ വിദ്യാർഥികൾക്ക് സ്ഥാപനത്തിൻ്റെ ഐഡി കാർഡ് ഉപയോഗിച്ച് സ്വകാര്യ ബസുകളിൽ യാത്ര ചെയ്യാം. സ്വകാര്യ സ്ഥപനങ്ങളിലെയും സെൽഫ് ഫിനാൻസിങ് കോളേജിലെയും വിദ്യാർഥികൾക്ക് ആർ ടി ഒ നൽകുന്ന പാസ് ഉപയോഗിച്ചെ യാത്ര ചെയ്യാൻ സാധിക്കു.

എ ഡി എം കെ നവീൻ ബാബുവിൻ്റെ അധ്യക്ഷതയിൽ കലക്ടറേറ്റിൽ ചേർന്ന സ്റ്റുഡൻസ് ട്രാവൽ ഫെസിലിറ്റി കമ്മിറ്റിയുടെതാണ് ഈ തീരുമാനങ്ങൾ.

വിദ്യാർഥികളുടെ പാസ്സിൻ്റെ നിറം മാറ്റുവാനും വലിപ്പം കൂട്ടുവാനും യോഗം തീരുമാനിച്ചു. ബസിലെ ജീവനക്കാരും വിദ്യാർത്ഥികളും സൗഹൃദപരമായും മാതൃക പരമായും ഇടപെടണമെന്നും യോഗം ആവശ്യപ്പെട്ടു.

Comments are closed.