കൊണ്ടോട്ടി:കൊണ്ടോട്ടിയിൽ ചികിത്സക്കിടെ മൂന്നര വയസുകാരൻ സ്വകാര്യ ആശുപത്രിയിൽ മരിച്ചതിൽ പൊലീസ് കേസെടുത്തു. ചികിത്സാപിഴവെന്ന ബന്ധുക്കളുടെ പരാതിയിലാണ് അസ്വഭാവിക മരണത്തിന് കേസെടുത്തത്. ഇന്നലെയാണ് കൊണ്ടോട്ടി മേഴ്‌സി ആശുപത്രിയിൽ വെച്ച് അരിമ്പ്ര സ്വദേശി നിസാറിന്റെ മകൻ മുഹമ്മദ് ഷാനിൽ മരിച്ചത്. വായിലെ മുറിവ് തുന്നിക്കെട്ടാൻ അനസ്തേഷ്യ നൽകിയതിന് പിന്നാലെയായിരുന്നു മരണം.
Comments are closed.