മഞ്ചേരി: സ്കൂള് അധികൃതര് വിദ്യാര്ഥികളില് നിന്ന് തുക ഈടാക്കി നടത്തുന്ന പഠനയാത്രകള്ക്ക് നിയന്ത്രണം ഏര്പ്പെടുത്തി വിദ്യാഭ്യാസ വകുപ്പ്.വലിയ തുക ചെലവഴിച്ച് പഠന യാത്രകള് നടത്തുന്ന നടപടികള് സ്കൂള് അധികൃതരുടെ ഭാഗത്തു നിന്നും ഉണ്ടാകരുതെന്ന് കര്ശനം നിര്ദേശമായി സര്ക്കുലര് ഇറക്കി.
മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടര് കെ.പി രമേഷ് കുമാറിന്റെതാണ് നടപടി. എല്ലാ വിദ്യാലയങ്ങളിലും സാമ്ബത്തികമായി പിന്നാക്കം നില്ക്കുന്ന കുട്ടികളെകൂടി പഠന യാത്രകളില് പങ്കെടുപ്പിക്കാന് അധ്യാപകര് ശ്രദ്ധപുലര്ത്തണമെന്നും നിര്ദ്ദേശമുണ്ട്. സ്കൂളില് നിന്ന് പഠനയാത്ര പോകാന് തടസം നേരിട്ടതിനെ തുടര്ന്ന് എടത്തനാട്ടുകരയില് 11 വയസുകാരന് ആത്മഹത്യ ചെയ്തിരുന്നു.
ദാരുണമായ ഈ വിഷയം ചൂണ്ടിക്കാട്ടി മഞ്ചേരി എലമ്ബ്ര സ്വദേശി തേനത്ത് മുഹമ്മദ് ഫൈസി സംസ്ഥാന ബാലാവകാശ കമ്മീഷന് പരാതി നല്കിയിരുന്നു. ബലാവകാശ കമ്മീഷന് മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടറോട് റിപ്പോര്ട്ട് തേടി. തുടര്നടപടിയെന്നോണമാണ് പഠനയാത്രകള് നടത്താന് വിദ്യാര്ഥികളെയും രക്ഷിതാക്കളെയും പ്രയാസപ്പെടുത്തുന്ന പ്രവര്ത്തനങ്ങള് ഉണ്ടാകരുതെന്ന സര്ക്കുലര് ഇറക്കിയത്.
ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്മാര്ക്കും പ്രധാനധ്യാപകര്ക്കും നിര്ദേശം കൈമാറി. സ്കൂളുകളില് നിന്നുള്ള പഠനയാത്രകള്ക്ക് ഭീമമായ സംഖ്യയാണ് ഓരോ രക്ഷിതാവും കണ്ടെത്തേണ്ടി വരുന്നതെന്നും ഇത് നല്കാന് സാധിക്കാത്ത രക്ഷിതാവും യാത്ര പോകാന് കഴിയാത്ത കുട്ടികളും പ്രയാസം നേരിടുന്നതായും പരാതിയില് ചൂണ്ടിക്കാട്ടിയിരുന്നു.
വിദ്യാഭ്യാസ ഉപഡയറക്ടറുടെ നിര്ദേശം നിലവില് മലപ്പുറം ജില്ലയിലെ വിദ്യാലയങ്ങള്ക്ക് മാത്രമെ ബാധമാകൂവെങ്കിലും സംസ്ഥാനത്ത് ഇത് സംബന്ധിച്ച് പൊതു വിദ്യാഭ്യാസ വകുപ്പ് ഉത്തരവ് ഇറക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ക്ലാസുകളില് യാത്രയയപ്പ് പരിപാടി സംഘടിപ്പിക്കുകയും വിദ്യാര്ഥികള് അധ്യാപകര്ക്ക് വിലകൂടിയ ഉപഹാരങ്ങള് കൈമാറുന്നതും പതിവായതോടെ അധ്യാപകര് വിദ്യാര്ഥികളില് നിന്നും ഉപഹാരങ്ങള് സ്വീകരിക്കുന്നത് ഒഴിവാക്കണമെന്ന നിര്ദേശം ആദ്യം പുറപ്പെടുവിപ്പിച്ചത് മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടറായിരുന്നു.
വിഷയം ചര്ച്ചയായതോടെ മറ്റു ജില്ലകളിലും ഈ നിര്ദേശം നടപ്പാക്കണമെന്ന ആവശ്യം ഉയര്ന്നു. പിന്നീട് വില പിടിപ്പുള്ളതോ അല്ലാത്തതോ ആയ സമ്മാനങ്ങള് സ്വീകരിക്കാന് പാടില്ലെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര് ഉത്തരവിറക്കിയിരുന്നു. സമാനമായ രീതിയില് സ്കൂളുകളിലെ പഠനയാത്ര സംബന്ധിച്ച നിയന്ത്രണങ്ങള് സംസ്ഥാനത്ത് ഒട്ടാകെ നടപ്പാക്കുമെന്നാണ് കരുതുന്നത്.
Comments are closed.