സൗജന്യ വൃക്കരോഗ നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു

മുസ്ലിം ലീഗ് തെഞ്ചേരി വാർഡ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കൊണ്ടോട്ടി ശിഹാബ് തങ്ങൾ ഡയാലിസിസ് കേന്ദ്രത്തിന്റെ സഹകരണത്തോടെ സൗജന്യ വൃക്കരോഗ നിർണ്ണയ ക്യാമ്പ് നടത്തി. ഇരുനൂറോളം പേർ ക്യാമ്പിൽ പങ്കെടുത്തു. യൂണിറ്റ് പ്രസിഡന്റ് ഇ.കെ അബ്ദുൽഹക്കീം അധ്യക്ഷത വഹിച്ചു. പരിപാടി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ജിഷ സി. ഉദ്ഘാടനം ചെയ്തു. ഡയാലിസിസ് കേന്ദ്രം ചെയർമാൻ പി.എ ജബ്ബാർ ഹാജി മുഖ്യാഥിതിയായിരുന്നു.

 

പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡൻറ് കെ. ബിച്ചുട്ടി, സെക്രട്ടറി ത്രാവോട് മുജീബ്, വി. മനീഷ്, ഗ്രാമപഞ്ചായത്ത് അംഗം ഹാസനത്ത് കുഞ്ഞാണി, മഹല്ല് ഇമാം അബ്ദുൽ അസീസ് അവരി കെ ടി ഷറഫുദ്ധീൻ, ടി ഹബീബ് റഹ്മാൻ, ഇ.കെ സുലൈഖ തുടങ്ങിയവർ ആശംസകൾ നേർന്നു. മുതിർന്ന അംഗം പി.കെ. അബ്ദുള്ള സാഹിബിൽ നിന്നും സംഭാവന സ്വീകരിച്ചു. സെക്രട്ടറി എൻ സി ഖത്താബ് സ്വാഗതവും ട്രഷറർ കെ കെ കുഞ്ഞാണി നന്ദിയും പറഞ്ഞു.

Comments are closed.