അരീക്കോട്: എസ്എഫ്ഐ അരീക്കോട് ഏരിയാ സമ്മേളനം സംഘടിപ്പിച്ചു. വടക്കുമുറിയിൽ സജ്ജീകരിച്ച സഖാവ് ധീരജ് നഗറിൽ നടന്ന പ്രതിനിധി സമ്മേളനം എസ്എഫ്ഐ കേന്ദ്ര കമ്മിറ്റി അംഗം സഖാവ് അഞ്ചു കൃഷ്ണ ജി.ടി ഉദ്ഘാടനം ചെയ്തു. തുടർന്ന് സഖാവ് കോടിയേരി ബാലകൃഷ്ണൻ നഗറിൽ നടക്കുന്ന പൊതുസമ്മേളനം ബാലസംഘം സംസ്ഥാന ജനറൽ സെക്രട്ടറി സഖാവ് എൻ. ആദിൽ ഉദ്ഘാടനം ചെയ്യും. ജംഷീദ് അലി എടക്കര പ്രഭാഷണം നടത്തും.
അതേസമയം പ്രതിനിധി സമ്മേളനത്തിൽ എസ്എഫ്ഐ അരീക്കോടി ഏരിയ കമ്മിറ്റിക്കുവേണ്ടി പുതിയ കമ്മിറ്റിയെ നിർദ്ദേശിച്ചു. ഷിബിൻ പി.പി പ്രസിഡണ്ടും, മുഹമ്മദ് അനീസ് എം.കെ സെക്രട്ടറിയുമായ കമ്മിറ്റിയാണ് ഇനി എസ്എഫ്ഐ അരീക്കോട് ഏരിയ കമ്മിറ്റിയെ നയിക്കുക.
Comments are closed.