അരീക്കോട്: തെരട്ടമ്മൽ പഞ്ചായത്ത് സ്റ്റേഡിയത്തിൽ പുരോഗമിക്കുന്ന ആറാമത് സി. ജാബിർ, കെ.എം മുനീർ അഖിലേന്ത്യാ ജനകീയ സെവൻസ് ഫുട്ബോൾ ടൂർണമെന്റിൽ ഇന്ന് അനസ് എടത്തൊടിക നയിക്കുന്ന കെ.എം.ജി മാവൂർ, സോക്കർ സ്പോർട്ടിംഗ് ഷൊർണ്ണൂരിനെ നേരിടും. ഇന്നലെ നടന്ന മത്സരത്തിൽ കെ.എം.ജി മാവൂർ, ബി.എഫ്.സി പാണ്ടിക്കാടിനെ മത്സരത്തിലെ ആദ്യസമയമായ 60 മിനിറ്റ് റെഗുലർ ടൈമിലും തുടർന്ന് 10 മിനിറ്റ് എക്സ്ട്രാ ടൈമും കടന്ന് പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് എത്തിച്ചു. എന്നാൽ അവിടെയും സമനില കുരുക്ക് തുടർന്നതോടെ ടോസിലൂടെ കെ എം ജി മാവൂരിനെ വിജയിയായി തിരഞ്ഞെടുക്കുകയായിരുന്നു.
അതേസമയം ഇന്നലെ നടന്ന മത്സരത്തിലെ മാൻ ഓഫ് ദി മാച്ച് പുരസ്കാരം മുൻ ടൈറ്റാനിയം താരം അബ്ദുൽഹമീദ് കൈമാറി. കൂടെ ടൂർണ്ണമെൻറ് ഓർഗനൈസിംഗ് കമ്മിറ്റി അംഗങ്ങളായ എൻ.കെ യൂസഫ്, അബ്ദുല്ലത്തീഫ് സി, സമദ് എൻ.കെ, അബ്ദുനാസർ എ, എൻ.കെ ഷൗക്കത്തലി തുടങ്ങിയവർ പങ്കുചേർന്നു.
Comments are closed.