ഊർങ്ങാട്ടിരി : കേന്ദ്ര സംസ്ഥാന സർക്കാറിൻ്റെ ജനദ്രോഹ ബജറ്റുകൾക്കെതിരെ മുസ്ലിം ലീഗ് കുത്തൂപറമ്പ് യൂണിറ്റ് നടത്തിയ പ്രതിഷേധ സംഗമം മുൻ ഏറനാട് മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡൻ്റ് പി ചേക്കു മുസ്‌ല്യാർ ഉദ്ഘാടനം നിർഹിച്ചു. മണ്ഡലം യൂത്ത് ലീഗ് സെക്രട്ടറ്റി എ.എം ഷാഫി മുഖ്യപ്രഭാഷണം നിർവ്വഹിച്ചു. പി മുഹമ്മദലി അദ്ധ്യക്ഷത വഹിച്ചു. പി.കെ സിദ്ധീഖ്, യു നിസാർ, സി.ടി മമ്മദ്, പി.അബ്ദുറഹ്മാൻ, കെ റഫീഖ് സംസാരിച്ചു. പ്രതിഷേധ പ്രകടനത്തിൽ പി അബ്ദുള്ള, എം ഫൈസൽ, കെ ശിഹാബ്, ഒ അബ്ദുൽ ബാരി, എം.ടി മുർഷിദ്, പി അസ്ലഹ് എന്നിവർ നേതൃത്വം നൽകി.
Comments are closed.