ഡോക്‌ടറുടെ കുറിപ്പടിയില്ലാതെ ഫാർമസികൾ വഴി മരുന്നുവിൽപന; ഇടനിലക്കാർ സജീവം

തിരുവനന്തപുരം: സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ ഇടനിലക്കാര്‍ വഴി മരുന്നുകടത്തല്‍ വ്യാപകം. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ അനധികൃത മരുന്നു വില്‍പ്പന പുറത്തായതോടെ നടപടി തുടങ്ങി. ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ സര്‍ക്കാര്‍ ഫാര്‍മസികള്‍ വഴിയാണ് മരുന്ന് വില്‍പ്പന നടക്കുന്നത്.

നടപടിയുടെ ഭാഗമായി മാനസിക രോഗികള്‍ക്കുള്ള മരുന്നുകള്‍ നല്‍കുന്നത് 15 ദിവസത്തേയ്ക്ക് മാത്രമായി നിജപ്പെടുത്തി. ഒരു മാസം മുതല്‍ 6 മാസം വരെ മരുന്നുകള്‍ നല്‍കിയത് കണ്ടെത്തിയതോടെയാണ് നടപടി. നിയമവിരുദ്ധമായ മരുന്നുവില്‍പ്പന തടയാന്‍ മെഡിക്കല്‍ കോളേജ് സൂപ്രണ്ട് വകുപ്പ് മേധാവിക്കും സ്റ്റോര്‍ സൂപ്രണ്ടിനും കത്ത് നല്‍കിയിട്ടുണ്ട്.

Comments are closed.