പുറമ്പോക്കിലൂടെ നാട്ടുകാർ വെട്ടിയ റോഡ് പഞ്ചായത്ത് ഏറ്റെടുക്കും; ആഹ്ലാദത്തിൽ എടക്കാട്ട്പറമ്പ് – മങ്കട നിവാസികൾ
ഊർങ്ങാട്ടിരി: ഒരു പ്രദേശത്തിന്റെ ദീർഘകാല സ്വപ്നം പൂവണിയുന്ന പ്രതീക്ഷയിലാണ് ഒരുപറ്റം നാട്ടുകാർ. ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്ത് 20-ാം വാർഡ് എടക്കാട്ടുപറമ്പ് – മങ്കട നിവാസികൾ ചോറ്റുകടവ് പാലം മുതൽ മങ്കട വരെ പുറമ്പോക്കിലൂടെ വെട്ടിയ റോഡ് പഞ്ചായത്ത് ആസ്തിയിൽ ഉൾപ്പെടുത്തി നൽകണമെന്ന് അപേക്ഷിച്ചതിന്റെ ഭാഗമായി പഞ്ചായത്ത് പ്രസിഡൻ്റ് ജിഷ .സി യുടെ നേതൃത്വത്തിൽ ഭരണസമതി അംഗങ്ങൾ റോഡ് സന്ദർശിച്ചു.
തൊട്ടടുത്ത് ഗ്രാമ പഞ്ചായത്ത് 2021-22 പദ്ധതിയിൽ ഉൾപ്പെടുത്തി വാങ്ങാൻ ഉദ്ധേശിക്കുന്ന ഗ്രൗണ്ടിലേക്കും റോഡ് ഉപകാരപ്പെടുമെന്നതിനാലും മങ്കട നിവാസികളുടെയും, കിണറടപ്പൻ നിവാസികളുടെയും, പൗര പ്രമുഖരുടെയും സാന്നിദ്ധ്യത്തിൽ റോഡ് പഞ്ചായത്ത് അസ്സറ്റ് രേഖയിൽ ഉൾപ്പെടുത്തുന്നതിനു വേണ്ട നിയമാനുസൃതമായ എല്ലാ നടപടിയും സ്വീകരിക്കുമെന്ന് ഉറപ്പു നൽകി. വൈസ് പ്രസിഡൻ്റ് ഷിജോ ആന്റണി, സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻമാരായ കെ.ടി മുഹമ്മത്കുട്ടി, ഹസ്നത്ത് കുഞ്ഞാണി, മെമ്പർമാരായ മുഹമ്മദ് ബഷീർ, ഷിജിത പുതുക്കുടി, അനുരൂപ് പ്രമുഖരായ കരീകുന്നൻ മുഹമ്മത്, റഷീദ് വട്ടപ്പറമ്പൻ, ശറഫലി പാറക്കൽ, സജീർ മേത്തലയിൽ, സൈനുദ്ധീൻ പാറക്കൽ എന്നിവരും സംഗത്തെ അനുഗമിച്ചു.
Comments are closed.