ക്യാമ്പസ് കാരവൻ യാത്ര അരീക്കോട് ഐ.ടി.ഐയിൽ സമാപിച്ചു

അരീക്കോട്: അധികാരമല്ല അവകാശമാണ് വിദ്യാർത്ഥിത്വമെന്നും അതിനാണ് എം.എസ്.എഫ് നിലകൊള്ളുന്നത് വിദ്യാർത്ഥി അവകാശ ലംഘനങ്ങളോട് “സന്ധിയില്ല, സമരോത്സുകരാവുക” എന്ന പ്രമേയത്തിൽ ഐ.ടി.ഐ തിരഞ്ഞെടുപ്പോടനുബന്ധിച്ച് എം.എസ്.എഫ് മലപ്പുറം ജില്ല കമ്മിറ്റി സംഘടിപ്പിക്കുന്ന ‘ക്യാമ്പസ്‌ കാരവൻ’ ഐ.ടി.ഐ യാത്ര അരീക്കോട് ഗവൺമെന്റ് ഐ.ടി.ഐ പ്രൗഢ ഗംഭീരമായി സമാപിച്ചു.

എസ്.എഫ്.ഐ അധികാരത്തിന്റെ പിറകെ പോകുമ്പോൾ എം.എസ്.എഫ് അവകാശ ലംഘനങ്ങൾക്കെതിരെ വിദ്യാർത്ഥികളോടൊപ്പം മുന്നിൽ നിന്ന് പോരാട്ടം നടത്തുന്നതിന്റെ സാക്ഷ്യപ്പെടുത്തലാണ് വിവിധ യൂണിവേഴ്സിറ്റികളിൽ എം.എസ്.എഫിനുണ്ടായ ഉജ്ജ്വല വിജയമെന്ന് എം.എസ്.എഫ് മലപ്പുറം ജില്ല പ്രസിഡന്റ് കബീർ മുതുപറമ്പ് അവകാശപ്പെട്ടു.

നൂറു കണക്കിന് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ മികച്ച സ്വീകരണമാണ് ജില്ലയിലെ മുഴുവൻ ഐ.ടി.ഐകളിൽ എല്ലായിടത്തും ക്യാമ്പസ് കാരവന് ലഭിച്ചത്. നാളെ നടക്കുന്ന ഐ.ടി.ഐ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സർക്കാരിന്റെ വിദ്യാഭ്യാസ വിരുദ്ധ നയങ്ങൾക്കും എസ്.എഫ്.ഐയുടെ വിദ്യാർത്ഥി വിരുദ്ധ മനോഭാവങ്ങൾക്കെതിരെ വിധിയെഴുതാൻ വിദ്യാർത്ഥികൾ രംഗത്ത് ഇറങ്ങണമെന്ന് എം.എസ്.എഫ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

Comments are closed.