ദോഹ: ഖത്തർ ദേശീയ കായിക ദിനത്തിൽ അൽവക്ര സ്പോർട്സ് ക്ലബ്ബിൽ ചാലിയാർ ദോഹ സംഘടിപ്പിച്ച ഒൻപതാമത് ചാലിയാർ സ്പോർട്സ് ഫെസ്റ്റിൽ കൊടിയത്തൂർ പഞ്ചായത്ത് 49 പോയിന്റുകൾ നേടി ഓവറോൾ കിരീടം സ്വന്തമാക്കി. 38 പോയൻറുകൾ നേടി കീഴുപറമ്പ് പഞ്ചായത്ത് രണ്ടാം സ്ഥാനവും വാഴക്കാട്, കടലുണ്ടി പഞ്ചായത്തുകൾ 29 പോയൻറുകൾ നേടി മുന്നാം സ്ഥാനം പങ്കിട്ടു. എടവണ്ണ പഞ്ചായത്ത് 20, ചെറുവണ്ണൂർ നല്ലളംപഞ്ചായത്ത് 18 യഥാക്രമം നാലും അഞ്ചും സ്ഥാനങ്ങൾ കരസ്ഥമാക്കി. ഗ്രൂപ്പ് ഇനങ്ങളായ മാർച്ച് പാസ്റ്റ്, വടംവലി, ഫുടുബോൾ മത്സരങ്ങളിൽ കൊടിയത്തൂർ പഞ്ചായത്തും, 4×100 റിലേ മത്സരത്തിൽ വാഴക്കാട് പഞ്ചായത്തു, സ്ത്രീകളുടെ പെനാൽറ്റി ഷൂട്ടൗട്ടിൽ എടവണ്ണ പഞ്ചായത്തും ഒന്നാം സ്ഥാനം കരസ്ഥമാക്കി.
വ്യക്തിഗത ഇനങ്ങളായ പഞ്ചഗുസ്തി, റണ്ണിംഗ് റേസ്, ലോങ്ങ് ജമ്പ്, ബാസ്കറ്റ് ബോൾ ത്രോ, കുട്ടികൾക്കുള്ള പെനാൽറ്റി ഷൂട്ട് ഔട്ട്, ബോൾ ഓൺ സ്റ്റമ്പ്, പെൻസിൽ / ഡ്രോയിംഗ് എന്നിവയായിരുന്നു പുരുഷന്മാർക്കും സ്ത്രീകൾക്കും കുട്ടികൾക്കുമായി സംഘടിപ്പിച്ചത്. ഫിഫ വേൾഡ് കപ്പിന് ശേഷം മലയാളി സമൂഹത്തിൻ്റെ ഒരു ഒത്തുകുടലായി മാറിയ ചാലിയാർ ദോഹ സപോർട്സ് ഫെസ്റ്റിൽ ഖത്തർ ഇന്ത്യൻ കലാ സാംസ്‌കാരിക പൈതൃകങ്ങൾകൊണ്ട് വർണശബളമായ ഇരുപതോളം പഞ്ചായത്തുകൾ പങ്കെടുത്ത മാർച്ച് പാസ്റ്റ് ചാലിയാർ ദോഹ സ്പോർട്സ് ഫെസ്റ്റിൻറെ മാറ്റു കുട്ടി. ചാലിയാറിന്റെ തീരത്തുള്ള 24 പഞ്ചായത്തുകളിൽ നിന്നും സ്ത്രീകളും, കുട്ടികളും ഉൾപ്പടെ രണ്ടായിരത്തോളം പേരാണ് ഈ കായിക മാമാങ്കത്തിന് സാക്ഷികളായിരുന്നത്.
മാർച്ച് പാസ്റ്റിലും തുടർന്ന് നടന്ന ഉൽഘാടന പരിപാടിയിലെയും മുഖ്യാഥിതിയായി പങ്കെടുത്ത ഖത്തർ പ്രഫഷണൽ വോളിബോൾ പ്ലയറും, ലോകകപ്പ് ക്ലബ് വോളിബോളിൽ ഖത്തർ ടീമംഗം കൂടിയായ മുബാറക്ക് ദാഹി വലീദ് ഗാർഡ് ഓഫ് ഓണർ സ്വീകരിച്ചു. ചാലിയാർ ദോഹ പ്രസിഡന്റ് സമീൽ അബ്ദുൽ വാഹിദ് അധ്യക്ഷത വഹിച്ച ഉദ്ഘാടന ചടങ്ങിൽ ചാലിയാർ ദോഹ സ്പോർട്സ് ഫെസ്റ്റിന്റ ടൈറ്റിൽ സ്പോൺസറായ റയാദ മെഡിക്കൽ സെൻററിൻറെ മാനേജിംഗ് ഡയറക്റ്റർ ജംഷീർ ഹംസ, റേഡിയോ പാർട്നർ റേഡിയോ സുനോ & ഒലിവ് എഫ്എം പ്രോഗ്രാം ഹെഡ് നിബുവർഗ്ഗീസ് അപ്പുണ്ണി, വോളിഖ് ഖത്തർ ജനറൽ സെക്രട്ടറി ആഷിഖ് അഹമ്മദ്, റിയാത മെഡിക്കൽ മാർക്കറ്റിങ് ഹെഡ് അൽതാഫ്, ശമീർ, ചാലിയാർ ദോഹ മുഖ്യ രക്ഷാധികാരി മഷൂദ് തിരുത്തിയാട്, ചാലിയാർ ദോഹ ഉപദേശക സമിതി മെമ്പറും സ്പോർട്സ് ഫെസ്റ്റ് വൈസ് ചെയർമാൻ കൂടിയായ സിദ്ധിഖ് വാഴക്കാട്, രക്ഷാധികാരി ഹൈദർ ചുങ്കത്തറ, ഐസിസി പ്രസിഡണ്ട് പി.എൻ ബാബുരാജ്, ഐ.എസ്.സി പ്രസിഡണ്ട് ഡോക്റ്റർ മോഹൻ തോമസ്, ഇന്ത്യൻ കമ്മ്യൂണിറ്റി നേതാക്കളായ വർക്കി ബോബൻ, ഇ പി അബ്ദുറഹിമാൻ, സാബിത് സഹീർ, ഷാനവാസ് ബാവ, ജൂട്ടാസ് പോൾ, കെ.ആർ ജയരാജ്, ദീപക് ഷെട്ടി, എബ്രഹാം കെ ജോസഫ്, മുസ്തഫ എലത്തൂർ, ഹൻസ് ജേക്കബ് -ഫിൻക്യു തുടങ്ങി ഖത്തറിലെ സാമൂഹ്യസാംസ്കാരിക മേഖലയിലെ നിരവധി പ്രമുഖരും പ്രശസ്തരും ആയ നേതാക്കൾ ചടങ്ങിൽ പങ്കെടുത്തു.
ഫിഫ വേൾഡ് കപ്പിൽ വോളന്റീർ ആയി സേവനം അനുഷ്ഠിച്ച ചാലിയാർ ദോഹയിലെ ഇരുപത്തിനാലു പഞ്ചായത്തുകളിലെ നൂറ്റി പത്തോളം വരുന്ന ഫിഫ വോളന്റീർമാരെ ചടങ്ങിൽ ചാലിയാർ ദോഹ ആദരവ് നൽകി. പ്രോഗ്രാമുകൾക്ക് സെക്രെട്ടറിയേറ്റ് ഭാരവാഹികളായ രതീഷ് കക്കോവ്, ലയിസ് കുനിയിൽ, അസീസ് ചെറുവണ്ണൂർ, അബി ചുങ്കത്തറ, രഘുനാഥ് ഫറോക്, തൗസീഫ് കാവന്നൂർ, സാബിക് എടവണ്ണ, വനിതാകമ്മിറ്റി പ്രസിഡന്റ് മുനീറ ബഷീർ, വൈസ് പ്രെസിഡന്റുമാരായ മുഹ്സിന സമീൽ, വൃന്ദ രതീഷ്, സെക്രെട്ടറി ശീതൾ പ്രശാന്ത്, ട്രേഷറർ ശാലീന രാജേഷ്, കൂടാതെ ചാലിയാർ ദോഹ ഓർഗനൈസർമാർ, വിവിധ പഞ്ചായത്ത് ഭാരവാഹികൾ നേതൃത്തം നൽകി. ജനറൽ സെക്രട്ടറി സിടി സിദ്ധീഖ് ചെറുവാടി സ്വാഗതവും, ട്രെഷറർ ജാബിർ ബേപ്പൂർ നന്ദിയും പറഞ്ഞു.
Comments are closed.