അരീക്കോട് കൃഷി ഭവൻ അറിയിപ്പ്

അരീക്കോട്: പി.എം കിസാൻ ആനുകൂല്യം തുടർന്ന് ലഭിക്കാൻ ബാങ്ക് അക്കൗണ്ട് ആധാർ സീഡിംഗ്, e- കെ.വൈ.സി എന്നിവ പൂർത്തീകരിക്കാൻ സാധിക്കാത്തവർക്ക് ഇന്ത്യൻ പോസ്റ്റൽ പേമെന്റ് അക്കൗണ്ട് ആരംഭിച്ച് തുടർന്നും ആനുകൂല്യം ലഭ്യമാക്കാം. ആയതിനാൽ പി.എം കിസാൻ ഗുണഭോക്താക്കൾക്കായി ഇന്ത്യ പോസ്റ്റ് പേമെന്റ് ബാങ്ക് അക്കൗണ്ട് തുടങ്ങാൻ ഇന്ന് (21-02-23 ചൊവ്വ) രാവിലെ 10 മണി മുതൽ അരീക്കോട് കൃഷി ഭവനിൽ സൗകര്യം ഒരുക്കുന്നു. ഈ അക്കൗണ്ട് മറ്റു ആവശ്യങ്ങൾക്കും ഉപയോഗിക്കാവുന്നതാണ്. ഇന്ത്യ പോസ്റ്റ് പേമെന്റ് ബാങ്ക് അക്കൗണ്ട് തുടങ്ങാൻ വരുന്നവർ

– ആധാർ കാർഡ്

– മൊബൈൽ ഫോൺ

– 200 രൂപ

എന്നിവ കയ്യിൽ കരുതേണ്ടതാണ്.

ഇന്ത്യൻ പോസ്റ്റ് പേമെന്റ് ബാങ്ക് അക്കൗണ്ട് തുടങ്ങാൻ ആഗ്രഹിക്കുന്ന എല്ലാവരും ഈ അവസരം ഉപയോഗിക്കണമെന്ന് കൃഷി ഓഫീസർ അറിയിച്ചു.

Comments are closed.