തിരൂർ: ഉത്സവ സീസണുകളിൽ മോഷണം തടയുന്നതിനായി മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത്ദാസിന്റെ നിർദേശത്തിൽ ഡിവൈ.എസ്.പി. ബിജുവിന്റെ നേതൃത്വത്തിൽ തിരൂർ ഡാൻസാഫ് ടീം നടത്തിയ പരിശോധനയിൽ നാലുപേർ വളാഞ്ചേരിയിൽ പിടിയിലായി. സ്ഥിരമായി ഉത്സവപ്പറമ്പുകൾ കേന്ദ്രീകരിച്ച് കളവുകൾ പതിവാക്കിയവരാണ് കളവിനായി ഒത്തുചേർന്നപ്പോൾ പിടിയിലായത്.
കുറ്റിപ്പുറം കഴുത്തല്ലൂർ സ്വദേശി സുരേഷ് (56), ചങ്ങരംകുളം നന്നമുക്ക് സ്വദേശിയായ ചെമ്പേത്ത് മുരളി എന്ന റഫീക്ക് (41), അരീക്കോട് പെരുമ്പറമ്പ് കോട്ടപ്പുറത്ത് അഷ്‌റഫ് (49), വേങ്ങര ഊരകം കണ്ണാന്തൊടി ഷിഹാബുദീൻ (45) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ 25 വർഷത്തോളമായി സ്ഥിരമായി കളവുകേസുകളിൽ ഉൾപ്പെടുന്നവരാണിവർ. ഇവരിൽ റഫീഖിന് തൃശ്ശൂർ ഈസ്റ്റ്, ചങ്ങരംകുളം, ഗുരുവായൂർ, കുറ്റിപ്പുറം എന്നിവിടങ്ങളിലും അഷ്‌റഫിന് കോഴിക്കോട്, കുന്നംകുളം എന്നിവിടങ്ങളിലും സുരേഷിന് കുറ്റിപ്പുറം, പെരിന്തൽമണ്ണ, ഷൊർണൂർ റെയിൽവേ എന്നിവിടങ്ങളിലും ഷിഹാബിന് പൊന്നാനി, മലപ്പുറം തുടങ്ങിയ സ്ഥലങ്ങളിലും കളവുകേസുകളുണ്ടെന്ന് പോലീസ് പറഞ്ഞു.
Comments are closed.