അരീക്കോട്: ജില്ലയിലെ മികച്ച മൃഗക്ഷേമ പ്രവര്‍ത്തകര്‍ക്കുള്ള 2021-22 വര്‍ഷത്തെ മൃഗക്ഷേമ അവാര്‍ഡുകള്‍ വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. ജില്ലാ വെറ്ററിനറി കേന്ദ്രം കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സറീന ഹസീബ് അധ്യക്ഷത വഹിച്ചു. ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ.പി.യു.അബ്ദുള്‍ അസീസ് പദ്ധതി വിശദീകരിച്ചു. 10000 രൂപയുടെ ക്യാഷ് അവാര്‍ഡ്, ഫലകം, പ്രശസ്തി പത്രം എന്നിവ അടങ്ങുന്ന അവാര്‍ഡ് ചെറുകര കളരിക്കല്‍ മധുസൂദനനാണ് ലഭിച്ചത്.
മൃഗക്ഷേമ രംഗത്ത് സജീവ സാന്നിധ്യം പുലര്‍ത്തുന്ന മറ്റ് വ്യക്തിത്വങ്ങളായ ഷാജി അരീക്കോട്, ഭരത് ഭൂഷണ്‍ അരീക്കോട്, നിഷ മൂക്കുതല, നീരജ് തേഞ്ഞിപ്പാലം, സുനില്‍ബാബു കഴിമണ്ണ, വിജയന്‍ കോട്ടക്കല്‍, സുരേഷ് കുഴിമണ്ണ എന്നിവര്‍ക്കും കുഴിമണ്ണയിലെ എമര്‍ജന്‍സി റെസ്‌ക്യൂഫോഴ്സ് എന്ന സംഘടനയുടെ ഭാരവാഹികളേയും ചടങ്ങില്‍ പൊന്നാടയണിയിച്ച് ആദരിച്ചു. മൃഗസംരക്ഷണ വകുപ്പ് പബ്ളിക് റിലേഷന്‍ ഓഫീസര്‍ ഡോ.ഹാറൂണ്‍ അബ്ദുള്‍ റഷീദ് അവാര്‍ഡ് ജേതാക്കളെ പരിചയപ്പെടുത്തി. സീനിയര്‍ വെറ്ററിനറി സര്‍ജന്‍ ഡോ.ഷാജി.കെ, ഫീല്‍ഡ് ഓഫീസര്‍ ഹസ്സന്‍കുട്ടി എന്നിവര്‍ സംസാരിച്ചു. ചീഫ് വെറ്ററിനറി ഓഫീസര്‍ ഡോ. ജോയ് ജോര്‍ജ്ജ് സ്വാഗതവും അസിസ്റ്റന്റ് ഫീല്‍ഡ് ഓഫീസര്‍ ദിലീപ്കുമാര്‍ നന്ദിയും പറഞ്ഞു.
Comments are closed.