അരീക്കോട്: കഴിഞ്ഞ ഒരു മാസത്തോളമായി തെരട്ടമ്മൽ പഞ്ചായത്ത് സ്റ്റേഡിയത്തിൽ നടന്നുവരുന്ന സി. ജാബിർ കെ.എം മുനീർ ആറാമത് അഖിലേന്ത്യ ജനകീയ സെവൻസ് ഫുട്ബോൾ ടൂർണമെന്റിൽ ഇന്ന് സെമിഫൈനൽ പോരാട്ടങ്ങൾക്ക് തുടക്കം കുറിക്കും. സെവൻസ് ഫുട്ബോൾ മത്സരങ്ങളിൽ പേരുകേട്ട ഫിഫ മഞ്ചേരിയും ജിംഖാന തൃശൂരും ആണ് ആദ്യ സെമിഫൈനൽ പോരാട്ടത്തിനായി ഇന്ന് ഇറങ്ങുന്നത്.
2022-23 സീസണിൽ മാത്രം ഇരു ടീമുകളും മൂന്ന് വീതം റണ്ണർ അപ്പ് കിരീടവും ജിംഖാന തൃശൂർ ഒരു വിന്നർ കിരീടവും നേടിയിട്ടുണ്ട്. അതേസമയം ഇന്നലെ നടന്ന അവസാന ക്വാർട്ടർ ഫൈനൽ മത്സരത്തിൽ സബാൻ കോട്ടക്കൽ കളിയുടെ അധിക സമയത്തിൽ എതിരില്ലാത്ത ഒരു ഗോളിന് ഷൊർണൂരിനെ പരാജയപ്പെടുത്തിയിരുന്നു. ഇന്നലെ നടന്ന മത്സരത്തിൽ സബാൻ കോട്ടക്കലിന്റെ നാഷിദ് മാൻ ഓഫ് ദി മാച്ച് ആയി തിരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹത്തിന് ടൂർണമെൻറ് സഹകാരിയായ അൽനാസ് ഹോസ്പിറ്റലിന്റെ എംഡി അബ്ദുൽ നാസർ എം.കെ ഉപഹാരം നൽകി ആദരിച്ചു. കൂടെ ടൂർണ്ണമെൻ്റ് ഓർഗനൈസിംഗ് കമ്മിറ്റി അംഗങ്ങളായ ഷൗക്കത്തലി എൻ.കെ, റഹീം തുടങ്ങിയവർ പങ്ക്ചേർന്നു.
Comments are closed.