കീഴുപറമ്പ്: കീഴുപറമ്പ് ഗ്രാമ പഞ്ചായത്ത് 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പട്ടികജാതി വിദ്യാർത്ഥികൾക്ക് ലാപ്ടോപ് വിതരണം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി സഫിയ വിതരണോദ്ഘാടനം നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി.എ റഹ്‌മാൻ, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ സഹ് ല മുനീർ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മുഹമ്മദ് അസ്‌ലം പി.കെ, വാർഡ് മെമ്പർമാരായ ശഹർബാൻ കെ.വി, വിജയലക്ഷ്മി, റഫീഖ് ബാബു, തസ്ലീന ഷബീർ, പഞ്ചായത്ത് സെക്രട്ടറി, അസിസ്റ്റന്റ് സെക്രട്ടറി തുടങ്ങിയവർ സംബന്ധിച്ചു.
Comments are closed.