അരീക്കോട്: സംസ്ഥാന ബജറ്റ് അപാകതകൾ പരിഹരിക്കണമെന്നും വ്യാപാരി വിരുദ്ധ നടപടികൾ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ഫെബ്രുവരി 28ന് തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തുന്ന ധർണയുടെ പ്രചാരണാർത്ഥം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വർക്കിങ് പ്രസിഡന്റ് പി. കുഞ്ഞാവു ഹാജി നയിക്കുന്ന സമരപ്രഖ്യാപന വാഹനജാഥയ്ക്ക് പത്തനാപുരത്ത് സ്വീകരണം നൽകി. മണ്ഡലം ജനറൽ സെക്രട്ടറി ജുനൈസ് കാഞ്ഞിരാല ഉദ്ഘാടനം ചെയ്തു. ഏറനാട് മണ്ഡലം പ്രസിഡന്റ് അൽമോയ റസാക്ക് അധ്യക്ഷത വഹിച്ചു.
ജില്ലാ വൈസ് പ്രസിഡന്റ് നിവിൽ ഇബ്രാഹിം, മണ്ഡലം ട്രഷറർ പറമ്പൻ സാദിഖ്, കെ.ടി. അബ്ദുൽ നാസർ, സി.പി. നൗഷാദ്, എം.കെ. അലി കിഴിശ്ശേരി, കെ.സി. ഷംസുദ്ദീൻ, ഹബീബ് റഹ്മാൻ എടവണ്ണ, പി. സുഭാഷ് എന്നിവർ പ്രസംഗിച്ചു.
Comments are closed.