അരീക്കോട് : മൈത്ര ഗവൺമെന്റ് യുപി സ്കൂളിൽ പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന്റെ ഭാഗമായി സംസ്ഥാന സർക്കാറിന്റെ കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച 9 ക്ലാസ് റൂമുകൾ അടങ്ങുന്ന ബിൽഡിങ്ങിന്റെ ഉദ്ഘാടനം സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ഓൺലൈനിൽ നിർവഹിച്ചു. ഏറനാട് നിയോജകമണ്ഡലം എംഎൽഎ പി കെ ബഷീർ അധ്യക്ഷത വഹിച്ചു. മുഖ്യാതിഥിയായി വയനാട് ലോകസഭ മണ്ഡലം എംപി രാഹുൽഗാന്ധി യുടെ സന്ദേശം വിദ്യാർത്ഥി പ്രതിനിധി പി ടി അൻഷിദ സദസ്സിനെ വായിച്ചു കേൾപ്പിച്ചു.
സ്കൂളിന്റെ 99 ആം വാർഷിക ആഘോഷവും 20 വർഷകാലത്തെ സർവീസിനു ശേഷം വിരമിക്കുന്ന കീലത്ത് ഷമീന ടീച്ചർക്കുള്ള യാത്രയയപ്പ് പരിപാടിയും ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.ജിഷ ഉദ്ഘാടനം ചെയ്തു. എൽഎസ്എസ്, യുഎസ്എസ് വിജയികൾക്കുള്ള പ്രതിഭാ അവാർഡ്, വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചിട്ടുള്ള കുട്ടികളുടെ പ്രതിഭാ അവാർഡുകൾ, സ്കൂൾ പൂർവ്വ അധ്യാപകൻ ദിലീപ് മാസ്റ്റർ സ്മരണാർത്ഥം ഏർപ്പെടുത്തിയ പുരസ്കാരം എന്നിവ വേദിയിൽ വിതരണം ചെയ്തു.
ചടങ്ങിൽ അരീക്കോട് ബ്ലോക്ക് പ്രസിഡണ്ട് പി റുഖിയ ഷംസു, ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷിജോ ആന്റണി, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ ടി ഹസനത്ത്, കെടി അലീമ, ബ്ലോക്ക് മെമ്പർ കെ ജമീല അയ്യൂബ്, വാർഡ് മെമ്പർ കെ. സൈനബ, വിദ്യാ കിരണം കോർഡിനേറ്റർ മണി, അരീക്കോട് എ ഇ ഒ എം. മുഹമ്മദ് കോയ, ബി പി സി പി ടി. രാജേഷ്, പിടിഎ പ്രസിഡണ്ട് കെ പി മുഹമ്മദ് റഫീഖ്, എസ് എം സി ചെയർമാൻ കെ ജാഫർ, എം പി ടി എ പ്രസിഡന്റ് കെ എൻ ഉമാദേവി, മുൻ എച്ച് എം എൻ. ശങ്കരൻ, മുൻ പഞ്ചായത്ത് പ്രസിഡണ്ട് പികെ അബ്ദുറഹ്മാൻ, എൻ കെ. ഷൗക്കത്തലി, കെ, അബ്ദുൽ ഹമീദ്, കെ. അലി ഹസ്സൻ, കെ.അബൂബക്കർ, പി കെ റാഫി, ഇ കെ സിദ്ധിഖ്, ഹരിദാസൻ, പി കെ അബ്ദുൽ നാസർ, ഇ കെ അബ്ദുറഹ്മാൻ എന്നിവർ സംസാരിച്ചു. ഹെഡ്മാസ്റ്റർ കെ, അബ്ദുൽ ജബ്ബാർ സ്വാഗതവും, എസ് ആർ ജി കൺവീനർ കെ ധനോജ് നന്ദിയും പറഞ്ഞു.
Comments are closed.