അരീക്കോട്: റോഡ് ആക്സിഡന്റ് ആക്ഷൻ ഫോറം (RAAF) അരീക്കോട് മേഖലാ കമ്മിറ്റി രൂപീകരിച്ചു. മലപ്പുറം ജില്ലാ കമ്മിറ്റിക്കു കീഴിൽ രൂപീകരിക്കുന്ന പതിനൊന്നാമത് കമ്മിറ്റിയാണിത്. അരീക്കോട് ഗ്രാമ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ ചേർന്ന മേഖലാ കമിറ്റി രൂപീകരണ യോഗം ആർ.എ.എ.എഫ് മലപ്പുറം ജില്ലാ സെക്രട്ടറി എ.കെ ജയൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം സാബിറ ചേളാരി, ബിന്ദു രാമനാട്ടുകര, ബായി മാസ്റ്റർ, എൻ അബ്ദു റഹീം, അഡ്വകറ്റ് ജലീൽ മൈത്ര, കെ.എം സലീം പത്തനാപുരം, കെ.എ ജബ്ബാർ മൈത്ര എന്നിവർ പ്രസംഗിച്ചു.
അരീക്കോട് മേഖല ഭാരവാഹികളായി കെ. അഹമ്മദ് റഹ്മത്തുളള (പ്രസിഡന്റ്), പി.കെ സാജിദ് (സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു. കെ സുലൈമാൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. വാഹനക്കുരുക്കും അപകടവും നിത്യ സംഭവമായിക്കൊണ്ടിരിക്കുന്ന വാഴക്കാട് ജംഗ്ഷനിൽ സിഗ്നൽ ലൈറ്റ് സ്ഥാപിക്കുക, വിദ്യാലയങ്ങൾക്കും ആരാധനാലയങ്ങൾക്കും സമീപവും അങ്ങാടികളിലും സീബ്രാ ലൈൻ എന്നീ റോഡ് സുരക്ഷാ സംവിധാനങ്ങൾ എത്രയുംവേഗം നടപ്പാക്കണമെന്ന് യോഗം സർക്കാറിനോട് ആവശ്യപ്പെട്ടു.
പഞ്ചായത്തുതലത്തിലും വാർഡ് തലത്തിലും കമിറ്റികൾ രൂപികരിക്കുന്നതിന് ആവശ്യമായ നടപടികൾ വരും ദിവസങ്ങളിൽ കൈകൊള്ളുമെന്ന് ഭാരവാഹികൾ അറിയിച്ചു.
Comments are closed.