ചാലിയാറിലൂടെ ജല ഘോഷയാത്ര സംഘടിപ്പിച്ചു

അരീക്കോട് : വർഗീയതക്കും കേന്ദ്ര നയങ്ങൾക്കും എതിരെ സിപിഐഎം സംസ്ഥാനത്ത് നടത്തിവരുന്ന ജനകീയ പ്രതിരോധ ജാഥയുടെ പ്രചാരണാർത്ഥം സിപിഐഎം അരീക്കോട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാലിയാറിലൂടെ ജല ഘോഷയാത്ര സംഘടിപ്പിച്ചു. അരീക്കോട് ഏരിയ സെക്രട്ടറി കെ. ഭാസ്കരൻ ഫ്ലാഗ് ഓഫ് ചെയ്തു. മാർച്ച് 1ന് ആണ് അരീക്കോട് ജാഥക്ക് സ്വീകരണം നൽകുന്നത്. അന്നേദിവസം രാവിലെ 10 മണിയോടെ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ നയിക്കുന്ന ജാഥാസംഘം അരീക്കോട് പ്രത്യേകം സജ്ജമാക്കുന്ന സ്വീകരണ വേദിയിലേക്ക് എത്തിച്ചേരുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. അതേസമയം ജനകീയ പ്രതിരോധ ജാഥ കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട് ജില്ലകളിലെ പര്യടനങ്ങൾക്ക് ശേഷം ഇന്ന് മലപ്പുറം ജില്ലയിലേക്ക് കടന്നു.

Comments are closed.