അരീക്കോട്: വടശ്ശേരി ഗവൺമെൻറ് ഹൈസ്കൂളിലെ ഈ വർഷത്തെ പത്താം ക്ലാസിലെ കുട്ടികൾ നടത്തിയ മാതൃകാപരമായ പ്രവർത്തിയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. അധ്യായനം പൂർത്തീകരിച്ച് വർഷാന്ത്യത്തിൽ കലാലയങ്ങളിൽ നിന്നും പടിയിറങ്ങുമ്പോൾ വിദ്യാർത്ഥികൾ നടത്തുന്ന സെൻറ്ഓഫ് പരിപാടി, വ്യത്യസ്തമായ പ്രവർത്തിയിലൂടെ മാതൃക തീർത്തിരിക്കുകയാണ് ഇവർ.
ധാർമികവും സാമൂഹികവുമായ മൂല്യങ്ങൾ ചോർന്നുപോകുന്ന ഇത്തരം വേളകളെ സാമൂഹ്യ നന്മയുടെ ഓർമ്മകൾ ആക്കുക കൂടിയാണ് വടശ്ശേരി ഗവൺമെൻറ് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥികൾ. തങ്ങൾ സെൻറ്ഓഫ് പരിപാടിക്കായി സ്വരൂപിച്ച തുകയിൽ നിന്നും നിശ്ചിതഭാഗം സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിയുടെ കിടപ്പുരോഗിയായ രക്ഷിതാവിൻറെ ചികിത്സയ്ക്കുവേണ്ടി സംഭാവന ചെയ്തിരിക്കുകയാണ്. വിദ്യാർഥികളുടെ നേതൃത്വത്തിൽ തന്നെ തുക സ്കൂളിലെ പ്രധാന അധ്യാപകനെ ഏൽപ്പിക്കുകയും ചെയ്തു.
Comments are closed.