അരീക്കോട്: തിരുവനന്തപുരം നാഷണൽ കരിയർ സർവീസ് സെന്ററിന്റെയും മലപ്പുറം പരിവാറും അരീക്കോട് ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി സൗജന്യ ഭിന്നശേഷി സഹായ ഉപകരണ വിതരണ അസിസ്റ്റൻറ് ക്യാമ്പ് സംഘടിപ്പിച്ചു. അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് പരിസരത്ത് വെച്ച് നടത്തിയ ക്യാമ്പിൽ മുന്നൂറിലധികം ഭിന്നശേഷി ഗുണഭോക്താക്കൾ പങ്കെടുത്തു.
കൃത്രിമ കാല്, ഹിയറിങ് പാഡ്, വീൽചെയറുകൾ, ബുദ്ധിവികാസത്തിനുള്ള ടി.എൽ.എം കിറ്റ്, സ്റ്റിക്ക്, വാക്കർ തുടങ്ങിയ ഭിന്നശേഷിക്കാർക്ക് അത്യാവശ്യമായ ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിനുള്ള നിർണയ ക്യാമ്പ് ആയിരുന്നു സംഘടിപ്പിച്ചിരുന്നത്. മൂന്നുമാസത്തിനുള്ളിൽ ആവശ്യമായ ഉപകരണങ്ങൾ വിതരണം ചെയ്യാനാകും എന്ന് അരീക്കോട് പരിവാർ ഭാരവാഹികൾ അറിയിച്ചു.
അരീക്കോട് പഞ്ചായത്ത് പ്രസിഡണ്ട് റുക്കിയ ആശംസ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് കെ സി ഗഫൂർ ഹാജി അധ്യക്ഷത വഹിച്ചു. പരിവാർ മലപ്പുറം ജില്ലാ കോഡിനേറ്റർ ജാഫർ ചാളക്കണ്ടി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഷിബിൻ ലാൽ, മുജീബ്, ഉമ്മു സൽമ, ജമീല അയ്യൂബ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
Comments are closed.