അരീക്കോട്: ഇക്കഴിഞ്ഞ ഡിസംബർ മൂന്നിലെ ലോക ഭിന്നശേഷി ദിനത്തിൽ സുല്ലമുസ്സലാം ഓറിയന്റൽ ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥികൾ ചെമ്രക്കാട്ടൂരിലെ ഭിന്നശേഷിക്കാരുടെ തൊഴിൽ പരിശീലന കേന്ദ്രമായ ‘അടയർ’ സെന്റർ സന്ദർശിച്ചപ്പോൾ അവിടുത്തെ വിദ്യാർത്ഥികൾ കുട്ടികളോട് ആവശ്യപ്പെട്ടത് തങ്ങൾക്ക് കലാപരിപാടികളും മറ്റും അവതരിപ്പിക്കാൻ നല്ലൊരു ശബ്ദ സംവിധാനം ഒരുക്കി തരണം എന്നായിരുന്നു. ഇതിനായി എങ്ങനെ പണം കണ്ടെത്താം എന്ന ചിന്തയിൽ നിന്നാണ് അച്ചാറുണ്ടാക്കി വില്പന നടത്തി പണമുണ്ടാക്കാം എന്ന ആശയത്തിലേക്ക് വിദ്യാർത്ഥികൾ എത്തിയത്. ഇതിനായി ‘orickle’- ഓറിയന്റൽ പിക്കിൾസ് എന്ന പേരിൽ വിദ്യാർത്ഥികൾ അച്ചാറുണ്ടാക്കി വില്പന നടത്തി ഇതിനുള്ള പണം കണ്ടെത്തി.
ഇരുപതിനായിരം രൂപയോളം വില വരുന്ന ശബ്ദ സംവിധാനമാണ് വിദ്യാർത്ഥികൾ അടയർ സെന്ററിന് കൈമാറിയത്. സ്കൂളിലെ നാഷണൽ സർവീസ് സ്കീം, സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് യൂണിറ്റുകളാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. സ്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ സംസ്ഥാന സ്‌പോർട്സ് കൗൺസിൽ പ്രസിഡന്റ് യു.ഷറഫലി അടയർ സെന്ററിനു ശബ്ദ സംവിധാനം കൈമാറി ചടങ്ങ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ കെ.ടി മുനീബുറഹ്മാൻ, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ മുഹ്സിൻ ചോലയിൽ, ഗൈഡ് ക്യാപ്റ്റൻ ഷിജി പി.കെ വളണ്ടിയർമാരായ റയാൻ, ശിഫ.വൈ.പി, ലെന മെഹർ തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിൽ എം എസ് പി അസിസ്റ്റന്റ് കമാൻഡന്റ് ഹബീബ് റഹ്മാൻ, ഇന്റർ നാഷണൽ വെറ്ററൻ അത്ലറ്റ് സമദ് മാസ്റ്റർ സ്കൂൾ മാനേജിങ് കമ്മറ്റി പ്രസിഡന്റ് എൻ വി അബ്ദുറഹ്മാൻ, സ്കൂൾ മാനേജർ കെ സലാം മാസ്റ്റർ, പി ടി എ പ്രസിഡന്റ് അഷ്‌റഫ് വി, അലുംനി അസോസിയേഷൻ ഭാരവാഹികളായ കാഞ്ഞിരാല അബ്ദുൽ കരീം, എം പി ബി ശൗകത്ത്, എ അബ്ദുന്നാസർ, സി അബ്ദുൽ ലത്തീഫ്, ഡോ:ലബീദ് നാലകത്ത് എന്നിവർ സംബന്ധിച്ചു.
Comments are closed.