കാവനൂർ: അരീക്കോട്, ഊർങ്ങാട്ടിരി, കീഴുപഴമ്പ് ഉൾപ്പെടെയുള്ള പഞ്ചായത്തുകളിൽ കാട്ടുപന്നികൾ, കാട്ടാനകൾ ഉൾപ്പെടെയുള്ള വന്യജീവികൾ കൃഷിയിടങ്ങൾ നശിപ്പിക്കുമ്പോൾ ആവയെ തടയാൻ സർക്കാർ ഉത്തരവ് ഉണ്ടെങ്കിലും അധികാരികൾ നിസ്സംഗത പാലിക്കുന്ന സമയത്ത് കാവനൂർ പഞ്ചായത്തിന്റെ മാതൃക. കർഷകരുടെ വർഷങ്ങൾ ആയിട്ടുള്ള ആവശ്യമായിരുന്നു കൃഷി നശിപ്പിക്കുന്ന പന്നികളുടെ ശല്യത്തിൽ നിന്നും മോചനം നേടുക എന്നുള്ളത്. സർക്കാർ ഉത്തരവ് പ്രകാരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിന്റെ പ്രത്യേക അധികാരമുപയോഗിച്ചു സർക്കാർ എംപാനൽ ഷൂട്ടർ അസീസ് ഇരുമ്പുഴിയുടെ നേതൃത്വത്തിൽ 09 പന്നികളെ വെടി വെച്ചു കൊന്നു. കാവനൂർ പഞ്ചായത്ത് 3-ാം വാർഡ് അത്താണിക്കൽ ഭാഗത്തു കഴിഞ്ഞ ദിവസം നിരവധി പന്നികളെ കൂട്ടത്തോടെ കണ്ടിരുന്നു. പ്രദേശവാസികൾ നൽകിയ വിവരമനുസരിച്ചു പഞ്ചായത്ത് പ്രസിഡന്റ് പി.വി ഉസ്മാൻ ലൈസൻസ് ഉള്ള ഷൂട്ടർമാരെ വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ ആണ് കർഷകർക്ക് ആശ്വാസമായി പന്നി വേട്ട നടന്നത്.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.വി ഉസ്‌മാൻ, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സൈഫുദ്ധീൻ, കർഷകർ, നാട്ടുകാർ തുടങ്ങിയവർ വേട്ടയുടെ ഭാഗമാകാനെത്തിയിരുന്നു. പഞ്ചായത്തിൽ ഏറെ കാലമായി കർഷകരുടെ ആവശ്യമായിരുന്നു പന്നി ആക്രമണത്തിനെതിരെയുള്ള നടപടികൾ, ഈ വർഷത്തെ പദ്ധതിയിൽ കർഷകർക്ക് ആശ്വാസമായി ഓരോ വാർഡിലും ഒരു കർഷകന് പരീക്ഷണാടിസ്ഥാനത്തിൽ സബ്‌സിഡിയോട് കൂടി സൗരവേലി നിർമിക്കുന്ന പദ്ധതി നടപ്പിലാക്കുന്നുണ്ട്. മണ്ണിൽ പൊന്നു വിളയിക്കുന്ന കർഷകർക്ക് പന്നി ശല്യത്തിനെതിരെ കഴിയാവുന്ന എല്ലാം ചെയ്യുംമെന്നും കൂടെയുണ്ടാകുമെന്നും പഞ്ചായത്ത് പ്രസിഡന്റ് പി.വി ഉസ്മാൻ പറഞ്ഞു. വരും വർഷങ്ങളിലും ഇതുമായി ബന്ധപ്പെട്ട പദ്ധതികൾ നടപ്പിലാക്കുമെന്നും പ്രസിഡന്റ് പി.വി ഉസ്മാൻ പറഞ്ഞു.
Comments are closed.