പള്ളി ഉദ്ഘാടനത്തിന് പായസം വിതരണം ചെയ്ത് ഹൈന്ദവ സുഹൃത്തുക്കളുടെ സന്തോഷ പ്രകടനം; സാഹോദര്യത്തിന്റെ പുതിയ അധ്യായം തീർത്ത് സൗത്ത് പുത്തലം നിവാസികൾ

അരീക്കോട്: അരീക്കോട് സൗത്ത് പുത്തലത്ത് പുനർ നിർമ്മിച്ച മിസ്ബാല്‍ ഹുദാ സംഘത്തിന്റെ പള്ളി ഇന്നലെ അസർ നമസ്കാരത്തിന് പാണക്കാട് സ്വാദിക്കലി ശിഹാബ് തങ്ങൾ നേതൃത്വത്തിൽ ഉദ്ഘാടനം ചെയ്തു. ആ സുന്ദര മുഹൂർത്തത്തിന് അതിലേറെ കൊഴുപ്പ് കൂട്ടിക്കൊണ്ട് നാട്ടിലെ ഹൈന്ദവ സഹോദരന്മാർ അവിടെ വന്ന് എല്ലാവർക്കും പായസ വിതരണവും നടത്തി.

മതസാഹോദര്യത്തിന് പേരുകേട്ട മലപ്പുറം ജില്ലയിൽ നേരത്തെയും സമാന സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. നാട്ടിൽ അമ്പലത്തിലെ മേൽശാന്തിയുടെ വീടിന്റെ തറക്കല്ലിടാൻ അവർ വിളിച്ചത് പള്ളിയുടെ ഇമാമിനെ ആയിരുന്നു. നബിദിന ഘോഷയാത്രക്ക് ക്ഷേത്ര കമ്മിറ്റിയുടെ നേതൃത്വത്തിലും നാട്ടിലെ ഹൈന്ദവ സുഹൃത് കൂട്ടായ്മകളും മധുരം നൽകി സ്വീകരണം നൽകുന്നതെല്ലാം നമ്മുടെ നാടിൻ്റെ പ്രത്യേക മാതൃകകളാണ്. സ്നേഹത്തിലും സൗഹാർദത്തിലും സാഹോദര്യത്തിലും ഒരുമിച്ച് തോളോട് ചേർന്ന് ഇനിയും മുന്നോട്ടു പോകുമെന്ന് തറപ്പിച്ചു.

സൗത്ത് പുത്തലത്ത് പുനരുദ്ധാരണം പൂർത്തിയാക്കിയ പള്ളി പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. മഹല്ല് പ്രസിഡന്റ് അബ്ദുൽ റസാഖ് മുസ്‌ലിയാർ നേതൃത്വം നൽകി. നാട്ടിലെയും പരിസരത്തെയും നിരവധി ആളുകൾ പരിപാടിയുടെ ഭാഗമായി. തുടർന്ന് ഉദ്ഘാടനത്തിൻ്റെ ഭാഗമായി സാളിഗ്രാം ക്ഷേത്ര കമ്മിറ്റി അംഗം ശശികുമാർ മാസ്റ്റർ ഉൾപ്പെടെയുള്ള ഇതരമത വിശ്വാസികൾ പള്ളിയിൽ കയറി സന്ദർശിച്ചു.

Comments are closed.