അരീക്കോട്: സുല്ലമുസ്സലാം കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ ഇൻസ്റ്റിറ്റ്യൂട്ടിലെ എൻഎസ്എസ് വളണ്ടിയേഴ്സ് ഒരുക്കിയ നെൽകൃഷിയുടെ കൊയ്ത്തുത്സവം അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ സി അബ്ദുൽ ഗഫൂർ ഹാജി ഉദ്ഘാടനം ചെയ്തു. വാവൂരിലെ ചാലിപ്പാടത്ത് വിദ്യാർത്ഥികൾ 60 സെന്റിലാണ് നെൽ കൃഷി ഇറക്കിയത്. പൊന്മണി വിത്താണ് വിതച്ചത്. കിട്ടിയ 76 പറ നെല്ല് സുല്ലം ബ്രാൻഡ് നാടൻ കുത്തരി സുല്ലം ബ്രാൻഡ് അവിൽ എന്നിവയാക്കി വിപണിയിലിറക്കാനാണ് തീരുമാനം. മുൻപും സുല്ലമിലെ വിദ്യാർത്ഥികൾ ഇവിടെ വിജയകരമായി കൊയ്ത്തുത്സവം നടത്തിയിരുന്നു. പരിപാടിയിൽ കോളേജ് പ്രിൻസിപ്പൽ സി എച്ച് അബ്ദുൽ ഗഫൂർ അധ്യക്ഷത വഹിച്ചു. പട്ടാക്കൽ അബ്ദുല്ല ഹാജി, ലസിത ടീച്ചർ, മുഹമ്മദ് മുഹ്സിൻ സി കെ എന്നിവർ സംസാരിച്ചു. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ കെ കെ അഷ്റഫ് സ്വാഗതവും ഫാത്തിമ ഹസ്ബി നന്ദിയും പറഞ്ഞു.
Comments are closed.