പാചകവാതക വില വർദ്ധനവിനെതിരെ അടുപ്പുകൂട്ടി പ്രതിഷേധിച്ചു

അരീക്കോട്: കേന്ദ്ര സർക്കാറിൻ്റെ പാചകവാതക വിലവർദ്ധനവിനെതിരെ മഹിളാ കോൺഗ്രസ് അരീക്കോട് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ അരീക്കോട് പോസ്റ്റ് ഓഫീസിന് മുന്നിൽ അടുപ്പ്കൂട്ടി വെള്ളം തിളപ്പിച്ച് പ്രതിഷേധിച്ചു. 

മണ്ഡലം പ്രസിഡൻ്റ് വി.കെ കമലയുടെ അധ്യക്ഷതയിൽ അരീക്കോട് ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് എം.കെ കുഞ്ഞുമുഹമ്മദ് സാഹിബ് ഉദ്ഘാടനം ചെയ്തു. ജിഷ പടിയൻ, രമ എം.പി, ശാന്തകുമാരി, സൽമാബി ടീച്ചർ, ബീന സമദ് തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു.

കഴിഞ്ഞ ദിവസമാണ് കേന്ദ്രസർക്കാർ പാചക വാതക സിലിണ്ടറിന് 49 രൂപ വർധിപ്പിച്ചത്. ഇതോടെ 14.2 കിലോ വരുന്ന ഗാര്‍ഹിക സിലിണ്ടറിന് ഡല്‍ഹിയില്‍ 1,103 രൂപയും കേരളത്തില്‍ 1,110 രൂപയുമായി. 19 കിലോ വരുന്ന വാണിജ്യ സിലിണ്ടറിന്റെ വില 351 രൂപ കൂടി 2,124 രൂപയായി. നേരത്തെ 1,773 രൂപയായിരുന്നു വാണിജ്യ സിലിണ്ടറിന്റെ വില.

Comments are closed.