കാവനൂർ: ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് പ്ലാറ്റിനം ജൂബിലി ദേശീയ സമ്മേളനത്തിന്റെ ഭാഗമായി കാവനൂർ പഞ്ചായത്തിലെ മുതിർന്ന മുസ്ലിം ലീഗ് കാരണവന്മാരായ 75 പേരെ ആദരിച്ചു. ഒരു വാർഡിൽ നിന്നും അഞ്ചു പേരെ വീതം തിരഞ്ഞെടുത്താണ് വ്യത്യസ്തമായ ചടങ്ങ് സംഘടിപ്പിച്ചത്. പ്രതിസന്ധി ഘട്ടങ്ങളിൽ പാർട്ടിയുടെ നെടുംതൂണായി പ്രവർത്തിക്കുകയും പാർട്ടി പ്രവർത്തനത്തിന് ഇന്നത്തെപ്പോലെ സൗകര്യങ്ങൾ ഇല്ലാത്ത കാലത്ത് പാർട്ടിയെ സംരക്ഷിക്കുകയും അതിനുവേണ്ടി അദ്ധ്വാനിക്കുകയും ചെയ്തവരെ ഒരു ആദരവ് കൊണ്ട് അളക്കാൻ കഴിയില്ല എന്ന് യോഗം വിലയിരുത്തി.
പരിപാടി പാണക്കാട് സയ്യിദ് അബ്ബാസ് അലി തങ്ങൾ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം അഡ്വക്കേറ്റ് പി.വി മനാഫ് മുഖ്യപ്രഭാഷണം നടത്തി. കാവനൂർ പഞ്ചായത്ത് പ്രസിഡണ്ട് പി.വി ഉസ്മാൻ ഉൾപ്പെടെയുള്ള വിവിധ പാർട്ടി നേതാക്കൾ പരിപാടിയുടെ ഭാഗമായി. സമയസൗകര്യ പരിമിതികൾ കൊണ്ടാണ് ഒരു വാർഡിൽ നിന്നും അഞ്ചു പേരെ തിരഞ്ഞെടുത്തതെന്നും ബാക്കിയുള്ളവരെ അവരുടെ വീടുകളിൽ എത്തി ആദരിക്കും എന്നും ബന്ധപ്പെട്ടവർ അറിയിച്ചു.
Comments are closed.