ചോലേരിക്കുന്ന് കോളനി സംരക്ഷണം, രണ്ടാം വാർഡിൽ 20 ലക്ഷം രൂപ അനുവദിച്ചു

കീഴുപറമ്പ്: കീഴുപറമ്പ് ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡ് തൃക്കളയൂർ ചോലേരിക്കുന്ന് കോളനി നവീകരണത്തിന്റെ ഭാഗമായി ഭവന സുരക്ഷ പദ്ധതിയിൽ ഉൾപ്പെടുത്തി വീടുകളുടെ സൈഡ് കെട്ടിന് മലപ്പുറം ജില്ലാ പഞ്ചായത്ത് 20 ലക്ഷം രൂപ അനുവദിച്ചു. മതിലുകൾ ഇടിയുന്നതും വീടിന് വിള്ളലുകളും മറ്റ് കേടുപാടുകളും സംഭവിക്കുന്നതും ഇവിടെ തുടർക്കഥയായിരുന്നു. ഇതിന് പരിഹാരമെന്നോണം പ്രദേശവാസികളുടെ ഏറെക്കാലത്തെ ആഗ്രഹമാണ് ഇതിലൂടെ യാഥാർത്ഥ്യമാകുന്നത്.

പദ്ധതിയുടെ പ്രവർത്തി ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ റൈഹാനത്ത് കുറുമാടൻ നിർവഹിച്ചു. വാർഡ് മെമ്പർ പി.കെ മുഹമ്മദ് അസ്‌ലം, എൻ.കരീം മാസ്റ്റർ, ചോലേരിക്കുന്ന് പ്രദേശവാസികളും ചടങ്ങിൽ പങ്കെടുത്തു.

Comments are closed.