മുസ്ലിം ലീഗ് അഖിലേന്ത്യാ സമ്മേളനം; വിളംബര യാത്ര നടത്തി ഉർങ്ങാട്ടിരി മുസ്ലിം ലീഗ്

ഊർങ്ങാട്ടിരി: ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് പ്ലാറ്റിനം ജൂബിലി ദേശീയ സമ്മേളനം ഈ മാസം 9,10 തീയതികളിൽ തമിഴ്നാട് ചെന്നൈയിൽ വച്ച് നടക്കുന്നതിന്റെ ഭാഗമായി ഊർങ്ങാട്ടിരി പഞ്ചായത്ത് മുസ്ലിം ലീഗ് വിളംബര യാത്ര സംഘടിപ്പിച്ചു. തച്ചണ്ണ ആലിൻചുവട് നിന്നും ചുളാട്ടിപ്പാറ വരെയുള്ള യാത്ര ഗംഭീരമായി. വിളംബര യാത്രയുടെ ഫ്ലാഗ് ഓഫ് മണ്ഡലം ജനറൽ സെക്രട്ടറി ഗഫൂർ കുറുമാടൻ പഞ്ചായത്ത് ജനറൽ സെക്രട്ടറി മുജീബ് ത്രാവോടിന് നൽകി. പൊതു യോഗം മണ്ഡലംപ്രസിഡന്റ് പി.പി സഫറുല്ല ഉദ്ഘാടനം ചെയ്തു. സി.ടി അബ്ദുറഹിമാൻ, ബിച്ചുട്ടി, പി.കെ അബ്ദുറഹിമാൻ സംസാരിച്ചു. അൽമോയ റസാഖ്, പികെ സിദ്ദീഖ്, ഉമർ കല്ലിങ്ങൽ, സജീർ കിണറടപ്പൻ, പി എം ഹനീഫ, അസീസ് മാഷ്, ബികെ സജീർ, കെ.ടി ഷറഫു, നൗഷാദ് സി പി, ടി ഹബീബ്, പി നാജുദ്ദീൻ, സഫ്വാൻ എം പി, റഫീഖ് എം, ജാഫർ വിളംബര യാത്രക്ക് നേത്രത്വം നൽകി.

Comments are closed.