കാവനൂർ: വിദ്യാർത്ഥികളുടെ പഠനമികവിനായി വ്യത്യസ്തമായ പദ്ധതികൾ നടപ്പിലാക്കി പഞ്ചായത്ത് ഭരണ സമിതി, അക്ഷര മിഠായി പദ്ധതിക്കൊപ്പം പഞ്ചായത്തിലെ 04 സ്കൂളുകളിലേക്കുള്ള ഫർണിച്ചർ കൈമാറി. 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 05 ലക്ഷം രൂപ വിനിയോഗിച്ചാണ് ബെഞ്ചും ഡെസ്കും അലമാരയുമടങ്ങുന്ന ഫർണിച്ചറുകൾ കൈമാറിയത്. കാവനൂർ ജി എൽ പി സ്കൂൾ, ചെങ്ങര ജി എൽ പി സ്കൂൾ, തവരാപറമ്പ് ജി എൽ പി സ്കൂൾ, ചെങ്ങര ജി യൂ പി സ്കൂൾ എന്നിവക്കാണ് ഫർണിച്ചർ കൈമാറിയത്.
ചെങ്ങര ജി എൽ പി സ്കൂളിൽ നടന്ന ചടങ്ങിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ പി സൈഫുദ്ധീന്റെ അധ്യക്ഷതയിൽ പ്രസിഡന്റ് പി വി ഉസ്മാൻ ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷഹർബാൻ ശരീഫ്, സ്ഥിരം സമിതി അധ്യക്ഷന്മാരായ പി പി ഇബ്രാഹിം മാസ്റ്റർ, അനിത രാജൻ, വാർഡ് മെമ്പർ ദിവ്യ രതീഷ്, അരീക്കോട് എ ഇ ഒ കോയ, സ്കൂൾ ഹെഡ് മാസ്റ്റർ അസീസ് ഇല്ലക്കണ്ടി സംസാരിച്ചു.
Comments are closed.