അരീക്കോട്: സമരങ്ങളെ നേരിടുന്നതിലും, ധൂർത്തിലും, കോർപ്പറേറ്റ് അനുഭാവത്തിലും, മാധ്യമങ്ങൾക്കെതിരെ നടപടിയെടുക്കുന്നതിലും മോദിയുടെ കേരള പതിപ്പാണ് പിണറായി വിജയനെന്ന് ഡി.സി.സി പ്രസിഡൻറ് വി.എസ് ജോയ് പറഞ്ഞു. അരീക്കോട് മണ്ഡലം യൂത്ത് കോൺഗ്രസ് സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡൻ്റ് ഷെറിൽ കരീം അദ്ധ്യക്ഷത വഹിച്ചു.
യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻ്റ് റിയാസ് മുക്കോളി, ജില്ലാ പ്രസിഡൻ്റ് ഷാജി പച്ചേരി, കെ.പി.സി.സി സെക്രട്ടറി കെ.പി നൗഷാദലി, ജില്ലാ പഞ്ചായത്ത് അംഗം കെ.ടി.അജ്മൽ, ഡി.സി.സിഡ് സെക്രട്ടറി അജീഷ് എടാലത്ത്, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ് എം.കെ കുഞ്ഞിമുഹമ്മദ്, മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് AW അബ്ദുറഹിമാൻ, റംഷിദ് ചീമാടൻ, ഷെറിൻ ബാബു തുടങ്ങിയ നേതാക്കൾ പ്രസംഗിച്ചു.
Comments are closed.