കീഴുപറമ്പ്: കീഴുപറമ്പ് ജി.വി.എച്ച്.എസ്.എസിൽ നടന്ന പഠനോത്സവം 2023 കുട്ടികൾക്ക് ആവേശകരമായി. കോവിഡ് മഹാമാരിക്ക് ശേഷം പൂർണമായി ലഭിച്ച ആദ്യ അക്കാദമിക വർഷ പ്രവർത്തനങ്ങളുടെയും ശേഷികളുടെയും പുനരാവിഷ്കാരമായിരുന്നു പഠനോത്സവത്തിൽ നടന്നത്. ഭാഷ, ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, ഗണിത ശാസ്ത്ര വിഷയങ്ങളിൽ ക്ലാസ് റൂം പ്രവർത്തനങ്ങളിൽ നേടിയെടുത്ത പഠന നേട്ടങ്ങൾ കുട്ടികൾ അതിഥികളുടെയും രക്ഷിതാക്കളുടെയും മുമ്പിൽ അവതരിപ്പിച്ചു.
പഠനോത്സവം കീഴുപറമ്പ് പഞ്ചായത്ത് പ്രസിഡണ്ട് വി.പി.സഫിയ ഉദ്ഘാടനം ചെയ്തു. നുമ ടി.എസ്, വിജയി സി, സി.കെ.അഭിനവ്, STEPS ഉപജില്ല വിജയി അമേയ.പി, ദിലീപ്, മികച്ച പ്രകടനം കാഴ്ചവെച്ച പി. അനിരുദ്ധ് എന്നിവർക്ക് പ്രത്യേക ഉപഹാരം നൽകി. പി.ടി.എ പ്രസിഡണ്ട് എം.എം മുഹമ്മദ് അധ്യക്ഷത വഹിച്ചു. പി.ടി.എ വൈസ് പ്രസിഡണ്ട് എ.വി സുധീർ, എസ്.എം.സി ചെയർമാൻ ഷഫീഖ് കോട്ട, എൻ.ടി ഷാജി, കെ. സൈഫുദീൻ, വി. ഷഹീദ് തുടങ്ങിയവർ പ്രസംഗിച്ചു. ഹെഡ്മാസ്റ്റർ പി.മുസ്തഫ സ്വാഗതം എസ്.ആർ.ജി കൺവീനർ കെ. സൗബിന നന്ദിയും പറഞ്ഞു.
Comments are closed.