കാവനൂർ: ലോക വനിതാ ദിനത്തോടനുബന്ധിച്ച് കാവനൂർ ഗ്രാമ പഞ്ചായത്തും പ്രാഥമിക ആരോഗ്യ കേന്ദ്രവും സംയുക്തമായി നടത്തുന്ന ആരോഗ്യ സമൃദ്ധി പദ്ധതി പുരോഗമിക്കുന്നു. ജീവിത ശൈലി രോഗ നിർണ്ണയവും വനിതകൾക്കായി പ്രത്യേക പരിശോധന ക്യാമ്പും സെമിനാറും ഉൾപ്പെടെ വ്യത്യസ്തമായ പരിപാടികളാണ് ആസൂത്രണം ചെയ്തു നടപ്പാക്കുന്നത്.
സമ്പൂർണ്ണ ആരോഗ്യ പദ്ധതി ‘ആരോഗ്യ സമൃദ്ധി-2023’ ഇന്ന് ഉച്ചയ്ക്ക് 02 മണി മുതൽ കാവനൂർ 12 ൽ മഠത്തിൽ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു വരുന്നു. വൈകിട്ട് 7 മണി വരെ പരിപാടിയുടെ ഭാഗമായി ജീവിത ശൈലി രോഗ നിർണ്ണയ ക്യാമ്പും സ്ത്രീകൾക്കുള്ള രക്ത പരിശോധന ക്യാമ്പും സെമിനാറും ആരോഗ്യ സംബന്ധമായ വിവിധ എക്സിബിഷനും ഉൾപ്പെടെ ഉണ്ടാകുമെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു.
മാർച്ച് 8 ലോകാവനിതാദിനത്തിന്റെ ഭാഗമായി എക്സിബിഷൻ ഹാളിൽ പഞ്ചായത്തിലെ മുഴുവൻ വനിതാ മെമ്പർമാരുടെയും കാവനൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ വനിതാ ജീവനക്കാരുടെയും ചായ ചിത്രങ്ങൾ പി.എച്ച്.സി ഡ്രൈവർ ജാഫർ ചീമാടൻ വരച്ച് പ്രദർശിപ്പിക്കുന്നു.
Comments are closed.