ഊർങ്ങാട്ടിരി: ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ 138ാം ജന്മദിനത്തിൽ പ്രവർത്തന ഫണ്ട് സമാഹരണത്തിനായി കെ.പി.സി.സി പ്രഖ്യാപിച്ച 138 രൂപ ചലഞ്ചിൽ ഊർങ്ങാട്ടിരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഒരു ലക്ഷം രൂപയിലധികം സമാഹരിച്ചു. മലപ്പുറം ജില്ലയിൽ തന്നെ ഒരു ലക്ഷം രൂപയിൽ അധികം സമാഹരിക്കുന്ന ആദ്യ മണ്ഡലമാണ് ഉറങ്ങാട്ടിരി. കൂടാതെ ഒരു മണ്ഡലത്തിൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പേർ ചേർന്നതിൽ രണ്ടാം സ്ഥാനവും ഊർങ്ങാട്ടിരി മണ്ഡലത്തിനാണ്. പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ മണ്ഡലം പ്രസിഡണ്ട് സി.ടി റഷീദ് ഉൾപ്പെടെയുള്ള പ്രവർത്തകരെ ഡിസിസി മലപ്പുറം അഭിവാദ്യം ചെയ്തു.
ജനുവരി 26 മുതൽ ആരംഭിച്ച ഫണ്ട് സമാഹരണം മാർച്ച് 26 വരെ നീണ്ടുനിൽക്കുമെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ നേരത്തെ അറിയിച്ചിരുന്നു. ഒരു ബൂത്തിൽ കുറഞ്ഞത് 50 പേരെ 138 രൂപ ചലഞ്ചിൽ പങ്കാളികളാക്കണമെന്നും 138ന് മുകളിൽ എത്ര തുക വേണമെങ്കിലും കൊടുക്കാമെന്നുമാണ് കെ. സുധാകരൻ പ്രവർത്തകർക്ക് നിർദ്ദേശം നൽകുകയായിരുന്നത്. കഴിഞ്ഞ വർഷം 137 രൂപ ചലഞ്ചിനായിരുന്നു കെ.പി.സി.സി ആഹ്വാനം ചെയ്തിരുന്നത്. 50 കോടി സമാഹരിക്കാനായിരുന്നു ലക്ഷ്യമിട്ടത്.
Comments are closed.