സിജിത്തിന്റെ വീടിന് സമീപത്ത് തന്നെയാണ് സഹോദരനും അരിക്കോട് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനുമായ ശിശിത്തിന്റെ വീടും സ്ഥിതി ചെയ്യുന്നത്
കൊണ്ടോട്ടി : കൊണ്ടോട്ടി നീറാട് പൊലീസ് ഉദ്യോഗസ്ഥന്റെ വീടിന് നേരെ സ്ഫോടകവസ്തു എറിഞ്ഞു. വേങ്ങര സ്റ്റേഷനില്‍ ജോലി ചെയ്യുന്ന സിവില്‍ പൊലീസ് ഓഫീസര്‍ സിജിത്തിന് വീടിന് നേരെയാണ് ആക്രമണമുണ്ടായത്. ഗേറ്റിന് സമീപത്ത് വെച്ച് സ്ഫോടകവസ്തു പൊട്ടി. ആക്രമണത്തിന് പിന്നിൽ മണല്‍കടത്ത് സംഘമാണെന്നാണ് സൂചന. പുലര്‍ച്ചെ ഒരു മണിയോടെയാണ് വീട്ടുകാര്‍ ശബ്ദം കേട്ട് ഞെട്ടിയുണര്‍ന്നത്. ഗേറ്റിന് സമീപത്ത് തീ കത്തുന്നതാണ് പുറത്തിറങ്ങി നോക്കിയപ്പോള്‍ കണ്ടത്. ഫോറസന്‍സിക് സംഘം നടത്തിയ പരിശോധനയില്‍ ചിതറിയ നിലയിൽ ഡിറ്റണേറ്റര്‍ ജലറ്റിൻ സ്റ്റിക്, വയർ ചില്ലുകള്‍ തുടങ്ങിയവയുടെ അവശിഷ്ടം കണ്ടെത്തി.
സിജിത്തിന്റെ വീടിന് സമീപത്ത് തന്നെയാണ് സഹോദരനും അരിക്കോട് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനുമായ ശിശിത്തിന്റെ വീട്. മണല്‍ക്കടത്ത് സംഘമാണ് പിന്നിലെന്ന സംശയമാണ് പൊലീസിനുള്ളത്. ജില്ലാ പൊലീസ് മേധാവി ഉള്‍പ്പെടെ സ്ഥലത്തെത്തി പരിശോധനകള്‍ നടത്തി.
Comments are closed.