ജിയുപിഎസ് കടുങ്ങല്ലൂർ എഴുപതാം വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും സംഘടിപ്പിച്ചു

കടുങ്ങല്ലൂർ: ജി യു പി എസ് കടുങ്ങല്ലൂരിന്റെ പഠനോത്സവവും എഴുപതാം വാർഷികാഘോഷവും എം ടി നാസർ മാസ്റ്റർക്കുള്ള യാത്രയയപ്പ് സമ്മേളനവും കുട്ടികളുടെ കലാവിരുന്നിനാലും ജനപങ്കാളിത്തത്താലും വേറിട്ട കാഴ്ചയായിമാറി. പിടിഎ പ്രസിഡന്റ് അബ്ദുറഹ്മാൻ എം പി യുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എച്ച് എം ഗൗരി ടീച്ചർ സ്വാഗതം പറഞ്ഞു. പഠനോത്സവം അരീക്കോട് ബി.പി.സി രാജേഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം ശരീഫ ടീച്ചർ മുഖ്യാഥിതിയായിരുന്നു.

തുടർന്നു നടന്ന സാംസ്കാരിക സമ്മേളനം കുഴിമണ്ണ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ആസ്യ ഉദ്ഘാടനം ചെയ്തു. സുഹറ കുഞ്ഞിമാൻ (കുഴിമണ്ണ ഗ്രാമപഞ്ചായത്ത് മെമ്പർ കടുങ്ങല്ലൂർ ) ശശിധരൻ സാർ (കിഴിശേരി ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ) എംസി ആമിനക്കുട്ടി (വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അരീക്കോട് ബ്ലോക്ക് ) നൗഷർ കല്ലട (അരീക്കോട് ഗ്രാമപഞ്ചായത്ത് മെമ്പർ വെള്ളേരി ) തുടങ്ങിയവർ ആശംസ അറിയിച്ചു സംസാരിച്ചു. പിടിഎ, എസ്എംസി ഭാരവാഹികൾ, കുഞ്ഞഹമ്മദ് മാസ്റ്റർ, ശ്രീധരൻ മാസ്റ്റർ, അബ്ദുല്ല മാസ്റ്റർ, അഹമ്മദ് മൗലവി മാസ്റ്റർ, ക്ലബ്ബ് ഭാരവാഹികൾ, രാഷ്ട്രീയ പ്രതിനിധികൾ തുടങ്ങിയവർ സാന്നിധ്യം അറിയിച്ചു. എം ടി അബ്ദുൾ നാസർ മാസ്റ്റർ മറുമൊഴിയും സ്റ്റാഫ് സെക്രട്ടറി വിനോദ് മാസ്റ്റർ നന്ദി പ്രകാശനവും നടത്തി.

Comments are closed.